Asianet News MalayalamAsianet News Malayalam

'ശരിക്കും അയാളെന്നെ കഷ്ടപ്പെടുത്തി, 30ലേറെ നമ്പറുകളാണ് ബ്ലോക്ക് ചെയ്തത്': സന്തോഷ് വർക്കിക്കെതിരെ നിത്യ മേനൻ

വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ പറയുന്നു.

actress nithya menon against santhosh varkey
Author
Kochi, First Published Aug 3, 2022, 7:08 PM IST

ലയാള സിനിമയിലൂടെ അഭിനയരം​ഗത്തെത്തി പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യ മേനൻ(Nithya Menen). വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു. അടുത്തിടെ, ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി എന്നയാൾ നിത്യയെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നിത്യ. 

വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ പറയുന്നു. ബിഹൈൻഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം. 

നിത്യയുടെ വാക്കുകൾ

അയാള്‍ പറയുന്നത് ഒക്കെ കേട്ട് വിശ്വസിച്ചാല്‍ നമ്മളാകും മണ്ടന്‍മാര്‍. കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ഇങ്ങനെ പബ്ലിക് ആയിട്ടൊക്കെ വന്നപ്പോൾ ശരിക്കും ഷോക്കായി പോയി. അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ഭയങ്കര പ്രശ്നം ആയിരുന്നു ആയാൾ. ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങള്‍. ശരിക്കും ഞാന്‍ ആയത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. ഇതിലൊന്നും തന്നെ ഇടപെടാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണത്. എല്ലാവരും എന്നോട് പൊലീസില്‍ പരാതി കൊടുക്കണമെന്നെക്കെ പറഞ്ഞിരുന്നു. പക്ഷെ ഓരോരുത്തര്‍ക്കും ഓരോത്തരുടെ ജീവിതമാണല്ലോ, എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ കുറെ കാര്യങ്ങളുണ്ട്.

'ബദറിലെ മുനീറായ്'; ഗോവിന്ദ് വസന്തയുടെ ഈണത്തില്‍ '19 1 എ'യിലെ ഗാനം

അമ്മക്ക് ക്യാൻസർ കഴിഞ്ഞിട്ടൊക്കെ ഇരിക്കുന്ന സമയത്ത് എപ്പോഴും വിളിക്കും.  എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട്  അയാള്‍ വിളിച്ചാല്‍ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്. അയാളുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും അയാൾ വിളിച്ചിട്ടുണ്ട്. അയാൾക്ക് എന്തോ പ്രശ്‌നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചത്.

അതേസമയം, ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 19 വണ്‍ എ എന്ന ചിത്രത്തിലാണ് നിത്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആന്‍റ് ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫും നീത പിന്‍റോയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് സേതുപതിയും ഇന്ദ്രജിത്തുമായിരുന്നു മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം മനേഷ് മാധവ്, സംഗീതം ഗോവിന്ദ് വസന്ദ, എഡിറ്റിംഗ് മനോജ്. വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19. 

Follow Us:
Download App:
  • android
  • ios