ഇത് മലയാളികളുടെ പ്രിയ താരം, ഒന്ന് സൂക്ഷിച്ച് നോക്കിയേ..ആളെ മനസിലായോ ?

Published : Aug 24, 2023, 09:13 AM ISTUpdated : Aug 24, 2023, 09:35 AM IST
ഇത് മലയാളികളുടെ പ്രിയ താരം, ഒന്ന് സൂക്ഷിച്ച് നോക്കിയേ..ആളെ മനസിലായോ ?

Synopsis

മലയാളത്തിന്റെ പ്രിയ നടിയുടെ ഒരു മേക്കോവർ ലുക്കാണ് ഇപ്പോൾ വൈറൽ. 

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ. തങ്ങളുടെ പ്രിയതാരങ്ങളുടെ വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകളും മേക്കോവറുകളും ഞൊടിയിട കൊണ്ടാണ് ആരാധകർ വൈറൽ ആക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഇക്കൂട്ടത്തിൽ മുൻപന്തിയിൽ ആണ്. ഇത്തരത്തിൽ മലയാളത്തിന്റെ പ്രിയ നടിയുടെ ഒരു മേക്കോവർ ലുക്കാണ് ഇപ്പോൾ വൈറൽ. 

പാർവതി തിരുവോത്തിന്റേതാണ് ഫോട്ടോ. വ്യത്യസ്തമായ രീകിയിൽ സാരി ധരിച്ച്, മൂക്കൂത്തി അണിഞ്ഞ്, ഡിഫ്രന്റ് ആയിട്ടുള്ള ഹെയർ സ്റ്റൈലിൽ ആണ് പാർവതി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇത് പാർവതി തിരുവോത്ത് തന്നെയാണോ എന്ന് സംശയം തോന്നുമെന്നാണ് ആരാധകർ പറയുന്നത്. 'ക്ലിയോപാട്രയെ പോലെ, ബ്യൂട്ടിഫുൾ ലുക്ക്, പ്രയാ​ഗ മാർട്ടിനെ പോലെ തോന്നി', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

വിക്രമിന്റെ 'തങ്കലാനിൽ' ആണ് പാർവതി തിരുവോത്ത് നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. 

ശാസ്ത്ര പഠനം ലഹരിയാക്കുക, അതിലും വലിയ മാനവ സേവ വേറെയില്ല: ചന്ദ്രയാൻ 3 വിജയത്തിൽ ഹരീഷ് പേരടി

അനിരുദ്ധ റോയ് ചൗധരിയുടെ പുതിയ ചിത്രത്തിലും അടുത്തിടെ പാർവതി അഭിനയിച്ചിരുന്നു.  പാര്‍വതി തിരുവോത്ത്, പങ്കജ് ത്രിപാഠി, സഞ്ജന സംഘി എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. റിതേഷ് ഷായാണ് രചന. ഇതിന്റെ ചിത്രീകരണം ജനുവരിയിൽ പൂർത്തി ആയിരുന്നു. 'വണ്ടര്‍ വിമെൻ' എന്ന ചിത്രമാണ് പാർവതിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം  അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഫീച്ചർ ചിത്രമാണിത്.  ഇം​ഗ്ലീഷിലാണ് ചിത്രം റിലീസ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത