'ഇതാണ് പണച്ചിലവില്ലാതെ സൗന്ദര്യം കൂട്ടാനുള്ള മാര്‍ഗ്ഗം': 'ടിപ്പ്' പങ്കുവച്ച് ശ്രീനിഷ്

Web Desk   | Asianet News
Published : Jan 01, 2021, 06:12 PM IST
'ഇതാണ് പണച്ചിലവില്ലാതെ സൗന്ദര്യം കൂട്ടാനുള്ള മാര്‍ഗ്ഗം': 'ടിപ്പ്' പങ്കുവച്ച് ശ്രീനിഷ്

Synopsis

അച്ഛനാകാനുള്ള കാത്തിരിപ്പിനിടെ കഴിഞ്ഞദിവസം ശ്രിനീഷ് സോഷ്യൽ മീഡിയയിഷ പങ്കുവച്ച മനോഹരമായ പുഞ്ചിരി ചിത്രമാണിപ്പോൾ ആരാധകർ വൈറലാക്കിയിരിക്കുന്നത്.

അവതാരകയും നടിയുമായ പേളിയും നടന്‍ ശ്രിനീഷും കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും മലയാളം ബിഗ്ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിചിതരാണ് മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇരുവരും. ഇപ്പോള്‍ അമ്മയാകാനുള്ള കാത്തിരിപ്പിലാണ് പേളി. ഇതു സംബന്ധിച്ച തന്‍റെ സന്തോഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അതുപോലെതന്നെ അച്ഛനാകാനുള്ള കാത്തിരിപ്പിനെക്കുറിച്ച് ശ്രീനിഷും പലപ്പോഴും പറയാറുണ്ട്. ശ്രിനീഷ് കഴിഞ്ഞ ദിവസം പങ്കുവച്ച 'ബ്യൂട്ടി ടിപ്പും' ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു. 'ചിരിയെന്നത് പണച്ചിലവില്ലാതെ നിങ്ങളുടെ ലുക്ക് കൂട്ടാനുള്ള ഒരു വഴിയാണ്' എന്നുപറഞ്ഞാണ് തന്‍റെ പുഞ്ചിരിച്ചിത്രം താരം പങ്കുവച്ചത്. ചിരിക്ക് നിറഞ്ഞ കയ്യടികളുമായി ആരാധരും എത്തിയതോടെ ചിത്രം വൈറലാവുകയായിരുന്നു.

'ചുരുളമ്മയുടെ ചെല്ലക്കണ്ണന്‍റെ ചിരി' അസ്സല്‍ ആയിട്ടുണ്ടെന്നാണ് ആരാധകരില്‍ ചിലരുടെ കമന്‍റുകള്‍. കഴിഞ്ഞദിവസം പേളിയും ശ്രിനീഷും യൂട്യൂബിലൂടെ പങ്കുവച്ച 'ചെല്ലക്കണ്ണനേ' എന്നു തുടങ്ങുന്ന ആല്‍ബം സോംഗ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. പേളി വരികള്‍ ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്ത പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക