അമ്പോ എന്തൊരു മാറ്റം..; പുത്തന്‍ ലുക്കില്‍ പ്രയാഗ, ആദ്യകാല ഫോട്ടോയുമായി താരതമ്യം ചെയ്ത് മലയാളികള്‍

Published : Jun 03, 2025, 11:04 AM ISTUpdated : Jun 03, 2025, 11:21 AM IST
അമ്പോ എന്തൊരു മാറ്റം..; പുത്തന്‍ ലുക്കില്‍ പ്രയാഗ, ആദ്യകാല ഫോട്ടോയുമായി താരതമ്യം ചെയ്ത് മലയാളികള്‍

Synopsis

താരത്തിന്റെ ഫോട്ടോ ഞൊടിയിട കൊണ്ട് സോഷ്യൽ മീഡിയിൽ ശ്രദ്ധനേടി.

സാ​ഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത് വെള്ളിത്തിരയിൽ എത്തിയ നടിയാണ് പ്രയാ​ഗ മാർട്ടിൻ. പിന്നീട് ഉസ്താദ് ഹോട്ടലിലും അഭിനയിച്ച പ്രയാ​ഗ ശ്രദ്ധനേടിയത് തമിഴ് ചിത്രം പിശാശ് എന്ന സിനിമയിലൂടെയാണ്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഒരു മുറൈ വന്ത് പാർത്തായയിലെ യക്ഷി വേഷവും ഏറെ ശ്രദ്ധനേടിയിരുന്നു. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങി ഒരുപിടി സിനിമകൾ ചെയ്ത പ്രയാ​ഗയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 

റിപ്പിഡ് ജീൻസും ടി ഷർട്ടും കോട്ടും ധരിച്ചാണ് പ്രയാ​ഗ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂളിം​ഗ് ​ഗ്ലാസ് മുടിയിഴകളിൽ ഉയർത്തി വച്ചിട്ടുണ്ട്. വളരെ കൂൾ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ ഞൊടിയിട കൊണ്ട് സോഷ്യൽ മീഡിയിൽ ശ്രദ്ധനേടി. പിന്നാലെ നടിയുടെ മുൻപത്തെ ലുക്കും പിന്നാലെ വന്ന മാറ്റങ്ങളും കോർത്തിണക്കിയ ഫോട്ടോകളും ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'അമ്പോ വല്ലാത്തൊരു മാറ്റം' എന്നാണ് ഈ ഫോട്ടോകൾ കണ്ട് ചിലർ കമന്റായി രേഖപ്പെടുത്തിയതും. 

അതേസമയം, ബുള്ളറ്റ് ഡയറീസ്, ഡാന്‍സ് പാര്‍ട്ടി എന്നീ സിനിമകളാണ് പ്രയാഗ മാര്‍ട്ടിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സോഹൻ സീനുലാൽ രചനയും സംവിധാനവും നിര്‍വഹിച്ച ഡാന്‍സ് പാര്‍ട്ടിയില്‍ ഷൈന്‍ ടോം ചാക്കോ ആയിരുന്നു നായക വേഷത്തില്‍ എത്തിയത്. സിനിമ ഉടന്‍ ഒടിടിയില്‍ സ്ട്രീമിംഗ് ചെയ്യുമെന്നാണ് വിവരം. 

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ സിനിമയായിരുന്നു ബുള്ളറ്റ് ഡയറീസ്. ബുള്ളറ്റ് പ്രേമിയുടെ കഥ പറഞ്ഞ ചിത്രം സന്തോഷ് മണ്ടൂർ ആണ് സംവിധാനം ചെയ്തത്. ആൻസൺ പോൾ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അൽത്താഫ് സലീം, ശ്രീലക്ഷ്മി തുടങ്ങി നിരവധിപേര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും