'ട്രെയിൻ യാത്രയിൽ സീരിയൽ നടിയ്ക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടും'; വീഡിയോയുമായി പ്രീത

Published : Jul 28, 2023, 10:22 PM IST
'ട്രെയിൻ യാത്രയിൽ സീരിയൽ നടിയ്ക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടും'; വീഡിയോയുമായി പ്രീത

Synopsis

മൂന്നുമണി കൂടാതെ പരസ്‌പരം അടക്കമുള്ള പരമ്പരകളിലും പ്രീത തിളങ്ങി.

മിനി സ്‌ക്രീനിലൂടെയും നൃത്ത വേദികളിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി പ്രീത പ്രദീപ്. പ്രീത എന്നതിനേക്കാളും മതികല എന്ന് പറയുന്നതാകും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടെന്ന് ഓര്‍ക്കാനുള്ള വഴി. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. മൂന്നുമണി കൂടാതെ പരസ്‌പരം അടക്കമുള്ള പരമ്പരകളിലും പ്രീത തിളങ്ങി. ഇതിനു പുറമെ ചില മലയാള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 'ട്രെയിൻ യാത്രയിൽ സീരിയൽ നടിയ്ക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും', എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ പോസ്റ്റ്. യാത്രയ്ക്കിടെ താൻ ഏറ്റവും ആഗ്രഹിച്ച പിസയും കേക്കും കഴിക്കുന്നതാണ് വീഡിയോ. കേക്ക് കഴിക്കാൻ സ്പൂൺ ഇല്ലാത്തതിനാൽ സ്വന്തമായി പേപ്പർ മടക്കി സ്പൂണാക്കിയാണ് താരം കഴിക്കുന്നത്. നിമിഷ നേരം കൊണ്ട് അത് കാലിയാക്കുന്നതും കാണാം.

അടുത്തിടെ പ്രീത നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധേയമായിരുന്നു. താൻ ചെയ്ത പ്രോജക്ടുകൾ ശരിയാകാതെ വന്നത് തന്റെ കുഴപ്പം കൊണ്ടാണെന്ന് ചിലർ പറഞ്ഞിട്ടുണ്ടെന്നാണ് പ്രീത പറഞ്ഞത്. 'എന്നെ കാണാൻ ഭംഗിയില്ല എന്നൊക്കെയാണ് ചിലർ പറഞ്ഞത്. ഭംഗിയില്ലാത്തവർക്ക് ഈ ലോകത്ത് ജീവിക്കണ്ടേ എന്നായിരുന്നു ഞാൻ അപ്പോൾ ചോദിച്ചത്. ചെയ്ത ജോലിയുടെ പ്രതിഫലം ചോദിക്കുമ്പോഴാണ് അവർ ഇങ്ങനെ പറയുന്നത്. ഒരു ദിവസം രാവിലെ ഏഴ് മണിക്ക് ഷൂട്ടിന് പോയി, പിറ്റേ ദിവസം ഏഴ് മണി ആയിട്ടും ഷൂട്ട് തീരാതെ വന്നപ്പോൾ ഞാൻ ഡബിൾ പേയ്‌മെന്റ് ചോദിച്ചിരുന്നു. അപ്പോഴാണ് ഇത് പറയുന്നത്' എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

സുമിത്രയും വേദികയും ഒന്നിക്കുമോ ? സിദ്ധാര്‍ത്ഥിന് തിരിച്ചടിയോ ?- 'കുടുംബവിളക്ക്' റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക