അമ്പമ്പോ ഇതാരാ സന്തൂർ മമ്മിയോ? നടി പ്രേമിയുടെ റീൽ കണ്ട് ആശ്ചര്യപ്പെട്ട് ആരാധകർ

Published : Jul 13, 2024, 09:36 AM IST
അമ്പമ്പോ ഇതാരാ സന്തൂർ മമ്മിയോ? നടി പ്രേമിയുടെ റീൽ കണ്ട് ആശ്ചര്യപ്പെട്ട് ആരാധകർ

Synopsis

കറുത്തമുത്തിന് ശേഷം കാർത്തിക ദീപം എന്ന അന്യഭാഷാ പരമ്പരയും പ്രേമിയെ പ്രശസ്തയാക്കിയിരുന്നു.

ടി പ്രേമി വിശ്വനാഥിനെ പ്രേക്ഷകർക്ക് പരിചയമുണ്ട്. ‘കറുത്തമുത്ത്’ എന്ന ടി.വി. സീരിയലിലെ നായികയായി പ്രേക്ഷകർ പരിചയിച്ച നടിയാണ് പ്രേമി. അതിനു ശേഷം വേറെയും സീരിയലുകളിൽ പ്രേമി നായികയായി വേഷമിട്ടു. മലയാളത്തിനും അതിനു പുറത്തും പ്രേമി ശ്രദ്ധ നേടാൻ തുടങ്ങി. എല്ലാ ഭാഷകളിലും നായികയായി തിളങ്ങിയ പ്രേമിയുടെ ഏറ്റവും പുതിയ പോസ്റ്റ് ചർച്ചയായി മാറുകയാണ്.

പ്രേമിയെക്കാളും വളർന്ന ചെറുപ്പക്കാരന്റെ ഒപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്ത് അമ്മയും മകനും എന്ന് ക്യാപ്‌ഷൻ നൽകിയതാണ് ചർച്ചയാവുന്നത്. കണ്ടാൽ സഹോദരിയും സഹോദരനും എന്ന് മാത്രമേ പറയുള്ളൂ എന്ന് ഇൻസ്റ്റഗ്രാം റീലിൽ എത്തിച്ചേർന്ന മറ്റൊരു കമന്റ്. മറ്റു ചിലർ മുഖസാദൃശ്യം നോക്കി ഇത് പ്രേമിയുടെ മകനാകും എന്ന് പ്രവചിക്കുന്നുമുണ്ട്. റീലിൽ കാണുന്നത് സ്വന്തം മകൻ തന്നെയാണോ എന്ന് പ്രേമി വിശ്വനാഥ് കമന്റുകൾക്ക് മറുപടി നൽകിയിട്ടില്ല. അതോ അടുത്ത പരമ്പരയിൽ പ്രേമിയുടെ മകനായി വേഷമിടുന്ന താരമാണോ എന്നും ആരാധകർ സംശയം ഉന്നയിക്കുന്നുണ്ട്.

ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഒരു അസ്‌ട്രോളജറായ വിനീത് ഭട്ട് എന്നയാളെ നടി വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ നടിയ്‌ക്കൊരു മകനുമുണ്ട്. ടീനേജ് പ്രായമൊക്കെ മറികടന്ന മകന്റെ പേര് മനുജിത് എന്നാണ്. ഇടയ്ക്കിടെ മകനോടൊപ്പം ചേര്‍ന്ന് രസകരമായ റീല്‍സ് നടി ചെയ്യാറുണ്ട്. അത്തരത്തിലൊന്നാണ് നടിയിപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സത്യത്തില്‍ വീഡിയോ കണ്ട ആരാധകര്‍ ഒന്ന് ഞെട്ടിയിരിക്കുകയാണ്.

കറുത്തമുത്തിന് ശേഷം കാർത്തിക ദീപം എന്ന അന്യഭാഷാ പരമ്പരയും പ്രേമിയെ പ്രശസ്തയാക്കിയിരുന്നു. രണ്ടിലും പ്രേമി ഇരുണ്ട നിറം കാരണം വിവേചനം നേരിടുന്ന വീട്ടമ്മയുടെ റോളിലായിരുന്നു എത്തിയത്. ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 

ഇനി അഭിനയിക്കില്ലേ ? ചോദ്യങ്ങൾക്ക് അർജുനൊപ്പം മറുപടി പറഞ്ഞ് ഐശ്വര്യ രാജീവ്‌

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത