
ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷനെതിരെ പ്രതികരിച്ച് നടി പ്രിയങ്ക. ഇത്തരത്തിൽ പണമുണ്ടാക്കുന്നവർ സ്ത്രീയല്ല എന്നും, സ്ത്രീ എന്ന നിലയിൽ തൊഴിൽപരമായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളപ്പോൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. രേണു സുധി, അന്ന രാജൻ തുടങ്ങീ നിരവധി പേർ ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയിരുന്നു. വലിയ രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ ഇതിന് പിന്നാലെ നടന്നുകൊണ്ടിരിക്കുന്നത്.
"ഇതുപോലെയുള്ള ആൾക്കാരെയെല്ലാം വലിച്ചു കീറുക, ഇതല്ല വേണ്ടത്. ഇങ്ങനെ പൈസയുണ്ടാക്കുന്നവർ സ്ത്രീയല്ല. സ്ത്രീകൾക്ക് സെക്സ് കാണിക്കാനും മറ്റും, ഒരാളല്ല കാണുന്നത് ഒരുപാട് ആളുകൾ കാണുന്നുണ്ട്. അത് കാണാനായിട്ട് വേറെ എന്തെങ്കിലും സംഭവം ചെയ്യുക. എന്തെങ്കിലും കാരണം കൊണ്ടാവാം. ചെയ്യരുത് എന്നേ ഞാൻ പറയൂ. അതിന്റെ ആവശ്യമില്ല. നല്ല അധ്വാനിച്ച് ജീവിച്ചൂടെ. ഞാൻ അതെ പറയൂ. തൊഴിൽപരമായിട്ട് സ്ത്രീകൾക്ക് എന്തെല്ലാം കാര്യങ്ങൾ ഫീൽഡിലുണ്ട്. ഈ സ്ത്രീകൾക്ക് അത് നോക്കിപോയി ജീവിച്ചൂടെ എന്നാണ് എന്റെ വ്യക്തിപരമായ നിലപാട്. ഞാൻ എന്തായാലും അങ്ങനെയൊരു സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങാൻ തീരുമാനിച്ചിട്ടില്ല, അതിൽ നിന്ന് എനിക്ക് പൈസയും വേണ്ട." പ്രിയങ്ക പറയുന്നു.
അതേസമയം പർപ്പിൾ ഹാൽസിയൻ എന്ന മലയാളി മോഡൽ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷനിലൂടെ മാസവും കോടികളാണ് സമ്പാദിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിസേബിൾ ആയിപ്പോയിരുന്നു തുടർന്ന് താരം പുതിയ അക്കൗണ്ടുമായി എത്തിയതും വാർത്തയായിരുന്നു.