വന്ന വഴി മറക്കരുത്, ബി​ഗ് ബോസിന്റെ ജാഡയാണോ, സുന്ദരിയാണെന്ന ധാരണയോ? സെറീനയോട് കയർത്ത് രമ്യ, വീഡിയോ

Published : Jan 12, 2025, 07:08 PM ISTUpdated : Jan 13, 2025, 08:13 AM IST
വന്ന വഴി മറക്കരുത്, ബി​ഗ് ബോസിന്റെ ജാഡയാണോ, സുന്ദരിയാണെന്ന ധാരണയോ? സെറീനയോട് കയർത്ത് രമ്യ, വീഡിയോ

Synopsis

സെറീനയോട് വളരെ ദേഷ്യത്തോടെ സംസാരിക്കുന്ന രമ്യയുടെ വീഡിയോ വൈറല്‍. 

ഹനടിയായി വെള്ളിത്തിരയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ആളാണ് രമ്യ സുരേഷ്. ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്കിടയില്‍ ശ്രദ്ധനേടിയ ആളാണ് സെറീന. ഇരുവരും ഒന്നിച്ചുള്ളൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സെറീനയോട് വളരെ ദേഷ്യത്തോടെ സംസാരിക്കുന്ന രമ്യയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

സെറീന ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ എന്നാണ് രമ്യ ചോദിക്കുന്നത്. അങ്ങനെ തോന്നിയോ എന്നായിരുന്നു സെറീനയുടെ മറുചോദ്യം. ആണെന്ന് രമ്യയും മറുപടി നൽകുന്നുണ്ട്. 'സാധാരണ പോലത്തെ വസ്ത്രങ്ങൾ ധരിക്കുന്നു എന്നേ ഉള്ളൂ. ചേച്ചി സാരി ഉടുത്തുവരുമെന്നാണ് കരുതിയത്. കഴിഞ്ഞ ഇന്റർവ്യുവിന് ചേച്ചിയെ അങ്ങനെയാണ് കണ്ടത്' എന്ന് സെറീന പറഞ്ഞപ്പോൾ, 'കഴിഞ്ഞ ഇന്റർവ്യൂവിന് അങ്ങനെ വന്നെന്ന് കരുതിയ പിന്നീടുള്ളതിനെല്ലാം സാരി ഉടുത്ത് വണമെന്നുണ്ടോ' എന്നാണ് രമ്യ തിരിച്ച് ചോദിച്ചത്. 

ഇതിനിടയിൽ 'ജാഡ നല്ലോണം ഉണ്ടെന്നാണ് സെറീനയോട് രമ്യ പറഞ്ഞത്. ബിഗ് ബോസിലൂടെയൊക്കെ വന്നത് കൊണ്ട് ആവാം. എനിക്ക് ഇങ്ങനെ ജാഡ ഉള്ളവരെ കണ്ണിന് കണ്ടുകൂടാ. എന്ത് കണ്ടുകൊണ്ടാണ് ഈ ജാഡ കാണിക്കുന്നത്. വന്ന വഴി മറക്കരുത്', എന്നും രമ്യ പറയുന്നുണ്ട്.  ഈ വീഡിയോ സെറീന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടതും. പിന്നാലെ നിരവധി പേരാണ് രമ്യയ്ക്ക് എതിരെ രം​ഗത്ത് എത്തിയത്. രമ്യയെക്കാളും എന്തായാലും സെറീനയെ കാണാൻ കൊള്ളാം എന്നെല്ലാമെന്നാണ് ഇവർ പറയുന്നത്. 

മമ്മൂട്ടി ചേട്ടന്റെ കഥ ഇതാണ്..; അന്ന് റോളക്സ് എങ്കിൽ ഇന്ന് ആസിഫിന്റെ സ്നേഹ​ ചുംബനം, മനംനിറഞ്ഞ് ടീം രേഖാചിത്രം

അതേസമയം, പുതിയ സിനിമയുടെയോ ഇന്റർവ്യൂവിന്റേയോ പ്രമോഷനാണ് ഇതെന്നും മനുഷ്യരെ പറ്റിക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും ഇവർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും വീഡിയോ പുറത്തുവന്നതോടെ രമ്യയെ വിമർശിക്കുന്നവരും സെറീനയെ പിന്തുണയ്ക്കുന്നവരും ധാരാളമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക