'ജൂലൈ അവസാനത്തോടെ കുഞ്ഞതിഥി എത്തും'; അമ്മയാകാന്‍ ഒരുങ്ങി സന ഖാൻ, ആശംസ പ്രവാഹം

Published : Mar 17, 2023, 06:02 PM ISTUpdated : Mar 17, 2023, 06:22 PM IST
'ജൂലൈ അവസാനത്തോടെ കുഞ്ഞതിഥി എത്തും'; അമ്മയാകാന്‍ ഒരുങ്ങി സന ഖാൻ, ആശംസ പ്രവാഹം

Synopsis

 ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്.

ഗ്ലാമർ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുത്ത ആളാണ് മുൻ ബി​ഗ് ബോസ് താരം കൂടിയായ സന ഖാൻ. ആത്മീയതയിലേക്ക് തിരിയുന്നു എന്ന സനാ ഖാന്റെ പ്രഖ്യാപനവും പിന്നാലെയുള്ള വിവാഹ വാർത്തയും ബോളിവുഡിൽ ഏറെ ചർച്ചകർക്ക് വഴിവച്ചിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ സന ഭർത്താവും ഒത്തുള്ള യാത്ര വിശേഷങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവയ്ക്കുകയാണ് സന. 

താൻ അമ്മയാകാൻ പോവുകയാണ് എന്നാണ് സന പറയുന്നത്. ജൂലൈ അവസാനത്തോടെ തങ്ങളുടെ കയ്യിൽ ഒരു കുട്ടി എത്തും എന്നാണ് സന പറയുന്നത്. നിരവധി പേരാണ് നടിയ്ക്ക് ആശംസയുമായി രംഗത്തെത്തുന്നത്. 2020 നവംബർ മാസത്തിൽ ആയിരുന്നു താരം വിവാഹിതയാകുന്നത്. 

നടിയും മോഡലും നര്‍ത്തകിയുമായിരുന്ന സന ഖാന്‍ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ ആറാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്ന സന സെക്കന്‍ഡ് റണ്ണര്‍ അപ്പും ആയിരുന്നു. 

'ഒറിജിനലായ മത്സരാർത്ഥികളുമായി ഞാൻ നിങ്ങളുടെ മുന്നിലേക്ക്': ബിബി 5നെ കുറിച്ച് മോ​ഹൻലാൽ

2020 ഒക്ടോബറില്‍ ആണ് സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായും ആത്മീയതയുടെ പുതിയ വഴി തിരഞ്ഞെടുക്കുന്നതായും  സന ഖാൻ അറിയിച്ചത്. ‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്‍റെ നല്ല രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു. അതിനാൽ, ഇന്ന് മുതൽ, ഷോ ബിസ് ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്‍റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു. ഒരു സഹോദരി സഹോദരന്മാരും ഇനി തന്നോട് ഷോ ബിസ് മേഖല സംബന്ധിച്ച ജോലികളുമായി ഒന്നും ചോദിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു', എന്നാണ് സന അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത