'​തയ്യൽക്കാരിക്ക് അളവ് തെറ്റി..'; ഗ്ലാമറസ് ലുക്കിൽ സാനിയ, പോസ്റ്റിന് താഴെ വൻ വിമർശനം

Published : Dec 06, 2023, 10:07 AM IST
'​തയ്യൽക്കാരിക്ക് അളവ് തെറ്റി..';  ഗ്ലാമറസ് ലുക്കിൽ സാനിയ, പോസ്റ്റിന് താഴെ വൻ വിമർശനം

Synopsis

അടുത്തിടെ സാനിയയുടെ ഒരു സെൽഫി വീഡിയോ വൈറൽ ആയിരുന്നു. വീഡിയോയിൽ തനിക്കടുത്ത് നിന്ന ആളിൽ നിന്നും സാനിയ അകന്ന് മാറി നിന്നത് ഏറെ ചർച്ചയായി.

റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി വെള്ളിത്തിരയിൽ എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായിക വേഷത്തിൽ എത്തിയ സാനിയ പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാ​ഗമായി. ലൂസിഫറിൽ മഞ്ജു വാര്യയുടെ മകളായി എത്തിയ സാനിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ​ഗ്ലാമറസ് ലുക്കിലുള്ളതാകും പല ഫോട്ടോകളും അവയ്ക്ക് മോശം കമന്റുകളും വിമർശനങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയായിരിക്കുന്നത്. 

ഒരു പരസ്യത്തിന്റെ വീഡിയോയാണ് സാനിയ പങ്കുവച്ചത്. ഡീപ്പ് വി നെക്കുള്ള ലോങ് ഗൗൺ ആണ് വേഷം. ഹൈ സ്ലിറ്റുള്ള സ്ലീവ് ലെസും ആണിത്. സെലിബ്രിറ്റിലുക്കിൽ നടന്ന് വന്ന് കാറിൽ കയറുന്ന രീതിയിൽ ആണ് വീഡിയോ ചിത്രീകരണം. ഇതിന് താഴെയാണ് വിമർശന കമന്റുകൾ നിറയുന്നത്. "കൊച്ചിന്റെ പഴയ അളവ് വെച്ചു തയ്യൽക്കാരി തയ്ച്ചു കൊടുത്തതാ, തയ്യൽക്കാരിക്കു തെറ്റി. കീറേണ്ടിടം കീറിപോയി. അത് പുതിയ ഫാഷനും ആയി, ഇവള് വെൽഡിം​ഗ് വർഷോപ്പിന്റെ വാതിൽക്കൽ കൂടിയാണോ പോകുന്നത് ? ഇത്രയും ലൈറ്റ് അടിക്കാൻ, ഇതിന് കീറാത്ത വസ്ത്രം വാങ്ങി കൊടുക്കാൻ ആരുമില്ലേ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അടുത്തിടെ സാനിയയുടെ ഒരു സെൽഫി വീഡിയോ വൈറൽ ആയിരുന്നു. വീഡിയോയിൽ തനിക്കടുത്ത് നിന്ന ആളിൽ നിന്നും സാനിയ അകന്ന് മാറി നിന്നത് ഏറെ ചർച്ചയായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയും വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. "തുണിയുടുക്കാതെ വന്നാൽ പ്രശ്‌നമില്ല, ഒരു പയ്യൻ അടുത്ത് വന്നു ഫോട്ടോ എടുക്കാൻ നിന്നപ്പം നീ വലിയ പതിവൃത, ഇവളെക്കാൾ ഡീസന്റ് ആ പയ്യനാ, ഒരുത്തൻ സെൽഫി എടുക്കാൻ വന്നപ്പോൾ എന്തൊക്കെ കോപ്രായങ്ങൾ ആയിരുന്നു", എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കാൻ സാനിയ തയ്യാറായിട്ടില്ല. ഇൻസ്റ്റാ​ഗ്രാമിൽ ഒരു ലക്ഷത്തോളം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. 

ആറ് വർഷം, ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരണം, കുറ്റകൃത്യം ആവർത്തിച്ച് പ്രതി; പ്രവീണ

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക