'ആളാകെ മാറി, കണ്ടിട്ട് മനസിലാകുന്നില്ല', സനൂഷയോട് മലയാളികൾ, ഒപ്പം ബോഡി ഷെയ്മിങ്ങും

Published : May 04, 2024, 09:53 AM ISTUpdated : May 04, 2024, 11:37 AM IST
'ആളാകെ മാറി, കണ്ടിട്ട് മനസിലാകുന്നില്ല', സനൂഷയോട് മലയാളികൾ, ഒപ്പം ബോഡി ഷെയ്മിങ്ങും

Synopsis

ജലധാര പമ്പ് സെറ്റ് എന്ന ചിത്രമാണ് സനൂഷയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

സിനിമകളിൽ ബാലതാരങ്ങളായി എത്തി പിന്നീട് പ്രിയ നടിമാരും നടന്മാരും ആയ നിരവധി താരങ്ങൾ ഉണ്ട്. അതിൽ ഒരാളാണ് സനൂഷ സന്തോഷ്. മമ്മൂട്ടിയുടെ ദാദാ സാഹിബ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ സനൂഷ ഇന്ന് നായകിയായി മലയാള സിനിമയിൽ തിളങ്ങുകയാണ്. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം ആക്ടീവ് ആണ്. താൻ നടത്തുന്ന യാത്രകളുടെ പോസ്റ്റുകളാണ് സനൂഷ ഭൂരിഭാ​ഗവും പങ്കുവയ്ക്കുന്നത്. അത്തരത്തിൽ സമീപകാലത്തായി താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടുകയാണ്. 

വിദേശത്താണ് സനൂഷ ഇപ്പോഴുള്ളത്. വണ്ണം അൽപം കൂടി ലുക്കാണ് താരത്തിന്. അതുകൊണ്ട് തന്നെ പലർക്കും സനൂഷയെ മനസിലാകുന്നുമില്ല എന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. 'മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാൾ ഉണങ്ങും. പാടുകൾ എല്ലാം മാഞ്ഞുപോകും. വേദനകൾ വിട പറയും.  സ്നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മനസിനുള്ളിൽ സന്തോഷം കുടികൊള്ളും', എന്നാണ് കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിൽ സനൂഷ കുറിച്ചത്. സ്നേഹം പങ്കുവച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെ എങ്കിലും ബോഡി ഷെയ്മിങ്ങുകളും ഇതിനിടയിൽ നടക്കുന്നുണ്ട്. 

"കടല വെള്ളത്തിൽ ഇട്ടപോലെ ആയല്ലോ, ഇനി അമ്മൂമ്മ വേഷം ചെയ്യാം", എന്നിങ്ങനെയാണ് ബോഡി ഷെയ്മിം​ഗ് കമന്റുകൾ. എന്നാൽ സനൂഷയെ സപ്പോർട്ട് ചെയ്ത് നിരവധി പേരാണ് കമന്റ് ഇടുന്നത്. നല്ല ക്യൂട്ട് ആയിട്ടുണ്ടെന്നും ഇത്രയും വണ്ണം വേണ്ടെന്നും വേ​ഗം കുറയ്ക്കാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടയിൽ ഇങ്ങനെ നടന്നാൽ മതിയോ. ഒരു കല്യാണം ഒക്കെ കഴിക്കട്ടെ എന്ന് ചോദിച്ച ആളോട് തൽകാലം ഇങ്ങനെ നടന്ന മതിയെന്നാണ് സനൂഷ നൽകിയ മറുപടി. 

ഇതുവരെ 219 കോടി; വിഷു റിലീസായി 3 സിനിമകൾ, വിജയകീരീടം ചൂടിയത് രണ്ട് പടം, കോടികൾ വാരി മോളിവുഡ്

അതേസമയം, ജലധാര പമ്പ് സെറ്റ് എന്ന ചിത്രമാണ് സനൂഷയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഉർവശിയും ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ആഷിഷ് ചിന്നപ്പ ആയിരുന്നു. സാഗർ രാജൻ, ജോണി ആന്റണി, ടി.ജി. രവി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത