
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സരയു മോഹൻ. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സരയു മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് ഹസ്ബന്റ്‌സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിലും സരയു വേഷമിട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ നിരന്തരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് താരം. അടുത്തിടെ സരയു പങ്കുവച്ച ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തന്റെ ഭർത്താവ് സനൽ വാസുദേവന് ഇൻസ്റ്റഗ്രാമിലൂടെ പിറന്നാൾ ആശംസിച്ചിരിക്കുകയാണ് താരം.
സരയുവിന്റെ കുറിപ്പിങ്ങനെ...
വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണ്....
ജീവിതം സ്വപ്നം പോൽ സുന്ദരമാക്കിയ എന്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തർമുഖത്വത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂർക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാം ന്നും പറഞ്ഞ് നിന്ന നിൽപ്പിൽ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകൾ...
കൂടുതൽ യാത്രകളിലേക്ക്,ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വർഷം....
പിറന്നാൾ ഉമ്മകൾ.....