'എ ഫിലിമുകൾ ഇഷ്ടമല്ല, കിന്നാരതുമ്പി ഒരു തവണ കണ്ടു, ഇഷ്ടം മോഹൻലാലിനെ': ഷക്കീല

Published : Feb 25, 2023, 03:21 PM ISTUpdated : Feb 25, 2023, 03:24 PM IST
'എ ഫിലിമുകൾ ഇഷ്ടമല്ല, കിന്നാരതുമ്പി ഒരു തവണ കണ്ടു, ഇഷ്ടം മോഹൻലാലിനെ': ഷക്കീല

Synopsis

അഭിനയിച്ചതിൽ കിന്നാര തുമ്പി മാത്രമാണ് കണ്ടിട്ടുള്ളതെന്നും അതും ഒരുതവണ മാത്രമാണെന്നും ഷക്കീല പറയുന്നു.

രുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ് താരം. ഇപ്പോഴിതാ തന്റെ സിനിമകൾ ഒന്നും കാണാറില്ലെന്ന് പറയുകയാണ് ഷക്കീല. 

അഭിനയിച്ചതിൽ കിന്നാര തുമ്പി മാത്രമാണ് കണ്ടിട്ടുള്ളതെന്നും അതും ഒരുതവണ മാത്രമാണെന്നും ഷക്കീല പറയുന്നു. എനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നുണ്ടെന്നും നടി പറയുന്നു. താൻ മോഹൻലാലിന്‍റെ കടുത്ത ആരാധിക ആണെന്നും  ഛോട്ടാ മുംബൈയിൽ അഭിനയിച്ചത് ഫാൻ ഗേൾ മൊമന്റ് ആയിരുന്നു എന്നും ഷക്കീല പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 
 
 ഷക്കീലയുടെ വാക്കുകൾ

ഞാൻ അഭിനയിച്ച സിനിമകളിൽ കിന്നാര തുമ്പി മാത്രമാണ് കണ്ടത്. അതിന്റെ സം​ഗീതം കേട്ട് തന്നെ ഞാൻ ടെൻഷൻ ആയിപ്പോയി. എനിക്ക് എ ഫിലിമുകൾ ഒന്നും ഇഷ്ടമല്ല. അതുകൊണ്ട് ചെയ്ത കഥാപാത്രങ്ങളോട് ഒന്നും ഇഷ്ടം തോന്നിയിട്ടില്ല. അതല്ലാത്ത കഥാപാത്രങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ ഇതുവരെയും എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ കിട്ടിയിട്ടില്ല. അക്കാലത്തെ ഒരു വേവ് ആയിരുന്നു. അപ്പോൾ എനിക്ക് ഒരുപാട് സിനിമകൾ കിട്ടി. അഭിനയിച്ചതിനെല്ലാം എനിക്ക് നല്ല പൈസയും കിട്ടി. എന്നോട് പറയുന്ന കഥയാവില്ല എടുക്കുന്നത്. അതുകൊണ്ട് കഥ കേൾക്കാനുള്ള സമയം ഞാൻ കളയാറില്ല. ഒരു നല്ല സീൻ, ഒരു മാർക്കറ്റ് സീൻ, ഒരു ഹസ്ബൻസ് സീൻ ഇതിത്രയും കഴിയുമ്പോൾ ഒരു ദിവസത്തെ ഷൂട്ട് കഴിയും. പൈസ വാങ്ങും പോകും. ഇതിൽ നല്ലത് എന്ന് ഏത് സീൻ ഞാൻ പറയും.  എനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നുണ്ട്. ഇനി ചെയ്യും. നല്ല കുറേ കഥാപാത്രങ്ങൾ എന്റെ മനസിൽ ഉണ്ട്. ഞാൻ സീരിയസായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷെ എന്റെ ഫേസിന് അത് പറ്റുന്നില്ലെന്ന് സംവിധായകൻ പറഞ്ഞു. സൗന്ദര്യം കൂടിയിട്ടാണത്രെ (ചിരിക്കുന്നു). നന്നായിട്ട് കരയുന്ന സാധാരണ കഥാപാത്രങ്ങൾ ചെയ്യണമെന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട്. 

മനുഷ്യ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന ചിത്രം; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'നെ കുറിച്ച് മേജർ രവി

നടൻ മോഹൻലാലിന്റെ കടുത്ത ആരാധിക ആണ് താനെന്നും ഷക്കീല പറയുന്നു. ഛോട്ടാ മുംബൈയിൽ അഭിനയിച്ചത് ഫാൻ ഗേൾ മൊമന്റ് ആയിരുന്നു. തന്നെ ലാലേട്ടൻ ഷൂട്ട് കഴിഞ്ഞ് കാറിൽ കൊണ്ടാക്കിയെന്നും ഷക്കീല പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത