അഴകിൻ അഴകിയേ..; ക്യൂട്ടായി ശാലിനി, തോളൊപ്പം വളർന്ന് മകൾ; ശ്രദ്ധനേടി ഫോട്ടോകൾ

Published : Jun 25, 2023, 05:51 PM ISTUpdated : Jun 25, 2023, 08:47 PM IST
അഴകിൻ അഴകിയേ..; ക്യൂട്ടായി ശാലിനി, തോളൊപ്പം വളർന്ന് മകൾ; ശ്രദ്ധനേടി ഫോട്ടോകൾ

Synopsis

മക്കളായ അനൗഷ്കയും ആദ്‌വിക്കും ശാലിനിക്ക് ഒപ്പം ഉണ്ടായിരുന്നു.

ലയാളികളുടെ പ്രിയ താരമാണ് ശാലിനി. ബാലതാരമായി വെള്ളിത്തിരയിൽ എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ ശാലിനി, പിന്നീട് നായികയായി തിളങ്ങുകയാണ്. ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് താരം സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. ശാലിനി- കുഞ്ചാക്കോ ബോബൻ കോമ്പോ അക്കാലത്ത് ഏവരും ആഘോഷമാക്കിയിരുന്നു. അജിത്തുമായുള്ള വിവാഹ ശേഷം അഭിനയത്തോട വിട പറഞ്ഞ ശാലിനിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും മറ്റും ജനശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. 

സഹോദരി ശ്യാമിലിയുടെ ആദ്യത്തെ സോളോ ആർട്ട് ഷോയായ ‘ഷീ’ കാണാൻ ചെന്നൈയിൽ എത്തിയതായിരുന്നു ശാലിനി. മക്കളായ അനൗഷ്കയും ആദ്‌വിക്കും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മൂവരുടെയും ഫോട്ടോകളാണ് വൈറലാകുന്നത്. സോ ക്യൂട്ട് എന്നാണ് ഈ അമ്മയെയും മക്കളെയും കണ്ട് പ്രേക്ഷകർ കുറിച്ചത്. 

മുന്‍പും ശാലിയുടെയും മക്കളുടെയും വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ശാലിനിയാണ് ആദ്യം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ സഹോദരി ശ്യാമിലിയും അഭിനയത്തിലേക്ക് എത്തി. കന്നട, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു. ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ശാലിനി പിന്നീട് നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.

'റിയാസിനെ പോലെയല്ല നാദിറ..'; മോഹൻലാൽ വായിച്ച കുറിപ്പിന് പിന്നിലെ കഥ പറഞ്ഞ് ശ്യാം സോർബ

അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ് ശാലിനി ഇപ്പോൾ. സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചിരുന്നു. 

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക