വിവാഹത്തിന് ശേഷം സമാധാനം അനുഭവിച്ചിട്ടില്ലെന്ന് ശിൽപയും ഭർത്താവ് സംഗീതും; കാരണം.!

Published : Apr 14, 2023, 09:16 AM IST
വിവാഹത്തിന് ശേഷം സമാധാനം അനുഭവിച്ചിട്ടില്ലെന്ന് ശിൽപയും ഭർത്താവ് സംഗീതും; കാരണം.!

Synopsis

ആദ്യമൊക്കെ ആ കമന്റുകൾ കണ്ട് ഒരുപാട് വേദനിച്ചു. ഒന്നര വർഷം ആയിട്ടേയുള്ളൂ ഞാൻ ഇന്റസ്ട്രിയിലേക്ക് വന്നിട്ട്. ഞാനൊരു സീരിയൽ നടി ആയതുകൊണ്ടല്ലേ ഇത്തരത്തിലുള്ളതെല്ലാം കേൾക്കേണ്ടി വന്നത്. അല്ലായിരുന്നുവെങ്കിൽ ഇതൊന്നും കേൾക്കേണ്ടി വരില്ലല്ലോ എന്നോർത്തായിരുന്നു സങ്കടം. 

കൊച്ചി: മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശിൽപ ശിവദാസ്. കന്യാദാനം എന്ന പരമ്പരയിൽ ശ്രദ്ധേയ വേഷത്തിൽ എത്തി കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറിയ നടിയാണ് ശിൽപ ശിവദാസ്. നടൻ ദേവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്യാദാനം പരമ്പരയിൽ ദയ എന്ന കഥാപാത്രത്തെ ആണ് നടി അവതരിപ്പിക്കുന്നത്. തൃശ്ശൂർ സ്വദേശിനിയാണ് ശിൽപ ശിവദാസ്. മോഡലിങിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരം വളരെ പെട്ടെന്നാണ് പ്രേക്ഷക പ്രീതി നേടിയെടുത്തത്. സോഷ്യൽ മീഡിയയിലൊക്കെ സജീവമായ ശിൽപയുടെ ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധ നേടാറുണ്ട്. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.

ഇപ്പോഴിതാ, വിവാഹത്തിന് ശേഷം സമാധാനം അനുഭവിച്ചിട്ടില്ലെന്ന് പറയുകയാണ് ശിൽപയും ഭർത്താവ് സംഗീതും. വിവാഹം വിചാരിക്കുന്നതിനപ്പുറം പോലെ വൈറലാവുകയും വിവാദമാവുകയും ചെയ്തു. പല സോഷ്യൽ മീഡിയ കമന്റുകളും യൂട്യൂബ് വീഡിയോസും വേദനിപ്പിച്ചു എന്ന് സംഗീത പറയുന്നു. എന്റെ പാസ്റ്റ് ലൈഫ് മറച്ചുവച്ചാണ് വിവാഹം ചെയ്തത്, സംഗീതിന് ഒന്നും അറിയില്ല എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു കമന്റുകൾ. സംഗീതിന്റെ വീട്ടുകാർ വിവാഹത്തിന് പങ്കെടുക്കാത്തതിനെയും വിമർശിച്ചിരുന്നു.

ആദ്യമൊക്കെ ആ കമന്റുകൾ കണ്ട് ഒരുപാട് വേദനിച്ചു. ഒന്നര വർഷം ആയിട്ടേയുള്ളൂ ഞാൻ ഇന്റസ്ട്രിയിലേക്ക് വന്നിട്ട്. ഞാനൊരു സീരിയൽ നടി ആയതുകൊണ്ടല്ലേ ഇത്തരത്തിലുള്ളതെല്ലാം കേൾക്കേണ്ടി വന്നത്. അല്ലായിരുന്നുവെങ്കിൽ ഇതൊന്നും കേൾക്കേണ്ടി വരില്ലല്ലോ എന്നോർത്തായിരുന്നു സങ്കടം. വളരെ ഇമോഷണലായപ്പോൾ സപ്പോർട്ട് തന്നത് സംഗീത് തന്നെയാണ്. നമുക്ക് നമ്മളെ പരസ്പരം അറിയാം, പിന്നെ എന്തിനാണ് പുറത്തുള്ളവർ പറയുന്നതിന് കാത് കൊടുക്കുന്നത് എന്ന് സംഗീത് ചോദിയ്ക്കും എന്നാണ് താരങ്ങൾ പറയുന്നത്.

ബിസിനസ്സുകാരനായ സംഗീത് ആണ് ശിൽപയുടെ വരൻ. ഇന്ന് രാവിലെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ അമ്പല നടയിൽ വച്ചായിരുന്നു സംഗീത് ശിൽപയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്.

'അങ്ങനെ ഞങ്ങടെ ചെക്കന്റെ 28കെട്ട് കഴിഞ്ഞു', വിശേഷങ്ങളുമായി ദേവികയും വിജയ്‍യും

വെറുപ്പിച്ചതും മടുപ്പിച്ചതുമായ ഒരുപാട് ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട് ; വരദ പറയുന്നു

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത