ഭര്‍ത്താവിന്‍റെ ഇന്‍സ്റ്റയില്‍ കയറി ആ പെണ്‍കുട്ടിയെ അപ്പോള്‍ തന്നെ ബ്ലോക്കി: ശിൽപ ശിവദാസ്

Published : Aug 08, 2023, 08:11 AM IST
ഭര്‍ത്താവിന്‍റെ ഇന്‍സ്റ്റയില്‍ കയറി ആ പെണ്‍കുട്ടിയെ അപ്പോള്‍ തന്നെ ബ്ലോക്കി:  ശിൽപ ശിവദാസ്

Synopsis

മറ്റെന്ത് പറഞ്ഞാലും തനിക്ക് ദേഷ്യം വാരാറില്ല. എന്നാൽ ഏതെങ്കിലും പെൺകുട്ടിയെക്കുറിച്ച് പറഞ്ഞാൽ അത് തനിക്ക് ഇഷ്ടം ആകില്ലെന്നും ശിൽപ പറഞ്ഞു. 

കൊച്ചി: കന്യാദാനം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശിൽപ. കഴിഞ്ഞ മാർച്ചിലായിരുന്നു ശിൽപയുടെ വിവാഹം. ഇരുവരും ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖവും ശ്രദ്ധനേടുകയാണ്. തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ രസകരമായ സംഭവങ്ങളും ബേബി പ്ലാനിങ്ങിനെ കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കുന്നുണ്ട്. 

നിങ്ങളിൽ ആരാണ് കൂടുതൽ റൊമാന്റിക് എന്ന് അവതാരക ചോദിക്കുമ്പോൾ ശിൽപ എന്നാണ് ഇരുവരും ചേർന്ന് പറയുന്നത്. താൻ റൊമാന്റിക് ആണ്. എന്നാൽ ശിൽപയുടെ അത്രയും വരില്ലെന്ന് സംഗീത് പറയുന്നു. സംഗീത് സ്നേഹം സ്‌നേഹം പ്രകടിപ്പിക്കാൻ തുടങ്ങിയാൽ മറ്റൊന്നും ചെയ്യാൻ സമ്മതിക്കില്ല, തലവേദന എടുത്തുപോകുമെന്നാണ് ശിൽപയുടെ പരാതി.

സംഗീതിന്റെ ഫോൺ താൻ എപ്പോഴും നോക്കാറുണ്ടെന്ന് ശിൽപ പറഞ്ഞു. എന്നാൽ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി ചെക്ക് ചെയ്യും എന്നല്ലാതെ ശിൽപയുടെ മൊബൈൽ താൻ നോക്കാറില്ലെന്നാണ് സംഗീത് പറഞ്ഞത്. മറ്റെന്ത് പറഞ്ഞാലും തനിക്ക് ദേഷ്യം വാരാറില്ല. എന്നാൽ ഏതെങ്കിലും പെൺകുട്ടിയെക്കുറിച്ച് പറഞ്ഞാൽ അത് തനിക്ക് ഇഷ്ടം ആകില്ലെന്നും ശിൽപ പറഞ്ഞു. 

ഇൻസ്റ്റാഗ്രാമിൽ സംഗീത് ഒരു പെൺകുട്ടിയെ നോക്കികൊണ്ടിരിക്കുന്നത് കണ്ട് മൊബൈൽ ആ പ്രൊഫൈൽ ബ്ലോക്ക് ചെയ്ത് കളഞ്ഞതും നടി വെളിപ്പെടുത്തി. ഏട്ടൻ നോക്കിക്കോട്ടെ പക്ഷേ എന്റെ മുൻപിൽ വച്ച് നോക്കരുത്, തെല്ല് പരിഭവത്തോടെ ശില്പ പറഞ്ഞു.

ബേബി പ്ലാനിങ് ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു രണ്ടുപേരുടെയും മറുപടി. എന്നാൽ രണ്ടുമൂന്ന് വർഷം കഴിഞ്ഞ് മതിയെന്നാണ് തീരുമാനമെന്ന് ഇരുവരും പറഞ്ഞു. കുഞ്ഞുണ്ടായാലും ശിൽപയെ അഭിനയിക്കാൻ വിടുമെന്ന് സംഗീതും പറയുന്നുണ്ട്.

ബിസിനസ്സുകാരനായ സംഗീതിനെയാണ് ശിൽപ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂര്‍ അമ്പലത്തിൽ വെച്ച് വളരെ ലളിതമായാണ് വിവാഹം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

റിയലായും റീലിലും ഒരേ ആഴ്ചയില്‍ രണ്ട് തവണ വിവാഹം കഴിച്ച ആലിയ; സംഭവം ഇങ്ങനെ.!

asianet news

 

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു