'മാസ്കിടാൻ മറക്കല്ലേ...' : സഹോദരന്റെ വിവാഹചിത്രം പങ്കുവച്ച് ശിവദ

Web Desk   | Asianet News
Published : Jul 16, 2020, 10:49 PM IST
'മാസ്കിടാൻ മറക്കല്ലേ...' : സഹോദരന്റെ വിവാഹചിത്രം പങ്കുവച്ച് ശിവദ

Synopsis

സോഷ്യല്‍മീഡിയയില്‍ സജീവമായ ശിവദ പ്രസവശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ വഴിയിലാണ്. കുട്ടിയെ ഫിറ്റ്നെസ് സെറ്ററിലെ ട്രെയിനറായ സുഹൃത്തിന്റെ കയ്യിലേല്‍പ്പിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന ശിവദയുടെ ചിത്രവും വീഡിയോയും അടുത്തിടെ വൈറലായിരുന്നു.

സു സു സുധി വാത്മീകം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ശിവദ സുപരിചിതയാകുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ച ശിവദ അവസാനം എത്തിയത് ലൂസിഫറിലായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തുടര്‍ന്ന താരം പ്രസവത്തിനായാണ് ചെറിയ ബ്രേക്കെടുത്തത്. കേരളാകഫെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശിവദ മലയാളം തമിഴ് ഭാഷാചിത്രങ്ങളില്‍ നിറസാന്നിധ്യമാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമായ ശിവദ പ്രസവശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ വഴിയിലാണ്. കുട്ടിയെ ഫിറ്റ്നെസ് സെറ്ററിലെ ട്രെയിനറായ സുഹൃത്തിന്റെ കയ്യിലേല്‍പ്പിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന ശിവദയുടെ ചിത്രവും വീഡിയോയും അടുത്തിടെ വൈറലായിരുന്നു. യോഗയും അഭ്യസിക്കുന്ന ശിവദ അഭിനയത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്.

സഹോദരന്റെ വിവാഹത്തിനായി മാസ്‌ക്കുവച്ച് പുറപ്പെടുന്ന ചിത്രവും, പുറകെതന്നെ സഹോദരന്റെ വിവാഹചിത്രങ്ങളും ശിവദ പങ്കുവച്ചിട്ടുണ്ട്. മാസങ്ങള്‍ക്കുശേഷമാണ് ഒന്ന് ഒരുങ്ങാന്‍ അവസരം കിട്ടിയതെന്നും, പുറത്തേക്കിറങ്ങുമ്പോള്‍ മാസ്‌ക്ക് നിര്‍ബന്ധമാണെന്നും ശിവദ പറയുന്നുണ്ട്. ചുറ്റും ആരുമില്ലാത്തപ്പഴാണ് നിങ്ങളുടെ നല്ല ചിത്രം കിട്ടുന്നതെന്നും പിന്‍ക്കുറിപ്പായി ശിവദ ചേര്‍ക്കുന്നുണ്ട്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍