സാരി പ്രണയം വിട്ട് മോഡേൺ ലുക്കിൽ സ്വാസിക, ഫോട്ടോഷൂട്ട് വീഡിയോ

Web Desk   | Asianet News
Published : Jul 16, 2020, 12:07 AM ISTUpdated : Jul 16, 2020, 12:18 AM IST
സാരി പ്രണയം വിട്ട് മോഡേൺ ലുക്കിൽ സ്വാസിക, ഫോട്ടോഷൂട്ട് വീഡിയോ

Synopsis

നിരന്തരം ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്ന സ്വാസികയുടെ ഭൂരിഭാഗം ചിത്രങ്ങളും സാരിയിലായിരുന്നു. ഇപ്പോളിതാ തന്റെ മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലും സീരിയലുകളിലുമായി ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു. മലയാളത്തിൽ സജീവമായ താരം തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. 2016ന് ശേഷമാണ് സ്വാസികയെ തേടി കൂടുതൽ അവസരങ്ങൾ വന്നുതുടങ്ങിയത്. ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ മനം കവരാൻ സ്വാസികയ്ക്ക് സാധിക്കുകയും ചെയ്തു.

സ്വസിക ചെയ്ത കഥാപാത്രങ്ങളിലും സ്റ്റേജ് ഷോകളിലുമെല്ലാം ശ്രദ്ധേയമായത് താരത്തിന്റെ ഡ്രസിങ് തന്നെയായിരുന്നു. നിരന്തരം ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്ന സ്വാസികയുടെ ഭൂരിഭാഗം ചിത്രങ്ങളും സാരിയിലായിരുന്നു. ഈ സ്നേഹം പലപ്പോഴും താരം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. 

അടുത്തിടെ പങ്കുവച്ച സാരിയിലുള്ള ഒരു ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ റൂട്ട് മാറ്റിപ്പിടിക്കുകയാണ് സ്വാസിക പുതിയ ഫോട്ടോഷൂട്ടിൽ. ജീൻസും ടോപ്പുമിട്ട് മോർഡേൺ ലുക്കിലാണ് പുതിയ ഫോട്ടോഷൂട്ട്. ഇതിന്റെ ചെറു വീഡിയോ സ്വാസിക തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. സാരിയിൽ നിന്ന് മാറിയുള്ള ഫോട്ടോഷൂട്ട് പൊളിച്ചുവെന്നാണ് പ്രേക്ഷകരുടെ പക്ഷം.

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ