ഗർഭിണിയാണോ?; ഒടുവിൽ സസ്പെൻസ് പൊളിച്ച് ശ്രീക്കുട്ടി

Published : Jan 22, 2025, 06:26 PM IST
ഗർഭിണിയാണോ?; ഒടുവിൽ സസ്പെൻസ് പൊളിച്ച് ശ്രീക്കുട്ടി

Synopsis

പുതിയ വീഡിയോക്കു താഴെ ധാരാളം വിമർശനങ്ങളും ഉയരുന്നുണ്ട്.

ട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ് ശ്രീക്കുട്ടി. വ്യക്തിപരമായ വിശേഷങ്ങൾ പലതും വ്ളോഗുകളിലൂടെ താരം ആരോധകരോട് പങ്കുവെയ്ക്കുന്നുണ്ട്. ക്യാമറാമാൻ മനോജ് കുമാറാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇവർക്ക് വേദ എന്ന പേരിൽ ഒരു മകളുമുണ്ട്.

ശ്രീക്കുട്ടി ഗർഭിണിയാണോ എന്ന സംശയം ആരാധകരിൽ പലരും ചോദിച്ചിരുന്നു. ഇതിന് മറുപടിയായി രണ്ട് വീഡിയോകളാണ് താരം യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ആദ്യത്തെ വ്ലോഗ് അവസാനിക്കുന്നതും സസ്പെൻസിൽ തന്നെയാണ്. താൻ ഗർഭിണി ആണോ അല്ലയോ, വീട്ടിലെ പുതിയ വിശേഷം എന്താണ് എന്നൊക്കെ പറയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണം എന്നും താരം ആദ്യത്തെ വ്ളോഗിൽ പറയുന്നു. എന്നാൽ ഉടനെ തന്നെ രണ്ടാമത്തെ വീഡിയോയുമായി ശ്രീക്കുട്ടി രംഗത്തെത്തി.

താൻ ഗർഭിണി അല്ലെന്നും നോർത്ത് ഇന്ത്യയിൽ പോയി വന്നതിനു ശേഷം മുഖത്ത് അൽപം ക്ഷീണമുണ്ടെന്നും വൊമിറ്റിങ്ങ് ഉണ്ടായിരുന്നു എന്നുമാണ് ശ്രീക്കുട്ടി പുതിയ വീഡിയോയിൽ പറയുന്നത്. ഡയറ്റീഷ്യനെ കാണുന്നതിനു വേണ്ടിയാണ് താൻ ആശുപത്രിയിൽ പോയതെന്നും ശ്രീക്കുട്ടി പറയുന്നു.  എന്നാൽ പുതിയ വീഡിയോക്കു താഴെ ധാരാളം വിമർശനങ്ങളും ഉയരുന്നുണ്ട്.

എന്തിനായിരുന്നു ഇത്രയും സസ്പെൻസ് എന്നും കണ്ടന്റിനു വേണ്ടി ഇങ്ങനൊക്കെ ചെയ്യണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടിയും ശ്രീക്കുട്ടി വ്ളോഗിൽ മുൻകൂട്ടി പറയുന്നുണ്ട്. താൻ ഗർഭിണിയാണെന്ന് ചിലർ അങ്ങ് ഉറപ്പിച്ചെന്നും അതുകൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്തത് എന്നുമായിരുന്നു ശ്രീക്കുട്ടിയുടെ പ്രതികരണം.

2025ലെ ആദ്യ ബ്ലോക് ബസ്റ്റര്‍; 50 കോടി അടിച്ച് രേഖാചിത്രം, വിജയത്തുടർച്ച ​ഗംഭീരമാക്കി ആസിഫ് അലി

സ്‌കൂൾ കാലഘട്ടത്തിലെ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറഞ്ഞ ഓട്ടോഗ്രാഫ് എന്ന ടെലിവിഷൻ സീരിയലിലെ കഥാപാത്രം ശ്രീക്കുട്ടിയ്ക്ക് മിനിസ്ക്രീനിൽ ധാരാളം ആരാധകരെ സമ്മാനിച്ചിരുന്നു. 'ഫൈവ് ഫിംഗേഴ്സ്' എന്ന ഗ്രൂപ്പിലെ ഒരാളായ മൃദുല കഥാപാത്രത്തെയാണ് ശ്രീക്കുട്ടി ഓട്ടോഗ്രാഫിൽ അവതരിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത