'നിങ്ങൾ നിങ്ങളായി തന്നെ നിലനിൽക്കുന്നതിന് നന്ദി'; ജിജിന് ആശംസകളുമായി ശ്രീലക്ഷ്മി

Web Desk   | Asianet News
Published : Jul 31, 2020, 11:14 PM IST
'നിങ്ങൾ നിങ്ങളായി തന്നെ നിലനിൽക്കുന്നതിന് നന്ദി'; ജിജിന് ആശംസകളുമായി ശ്രീലക്ഷ്മി

Synopsis

ജഗതി ശ്രീകുമാറിന്റെ മകൾ എന്ന നിലയിലും, അതിലുപരി സ്വന്തമായി സിനിമാ-സീരിയൽ- അവതാരക രംഗങ്ങളിൽ സ്ഥാനം കണ്ടെത്തിയ ആളെന്ന നിലയിലും ശ്രീലക്ഷ്മി മലയാളികൾക്ക് സുപരിചിതയാണ്. ഇപ്പോൾ ഭർത്താവിന് പിറന്നാൾ ആശംസകൾ നേർന്ന് ശ്രീലക്ഷ്മി പങ്കിട്ട ഒരു കുറിപ്പും  ചിത്രവുമാണ് ശ്രദ്ധ നേടുന്നത്. 

താരപുത്രികളിൽ മുഖവുരയുടെ ആവശ്യമില്ലാത്ത താരങ്ങളിൽ ഒരാളാണ് ശ്രീലക്ഷ്മി. ജഗതി ശ്രീകുമാറിന്റെ മകൾ എന്ന നിലയിലും, അതിലുപരി സ്വന്തമായി സിനിമാ-സീരിയൽ- അവതാരക രംഗങ്ങളിൽ സ്ഥാനം കണ്ടെത്തിയ ആളെന്ന നിലയിലും ശ്രീലക്ഷ്മി മലയാളികൾക്ക് സുപരിചിതയാണ്.

നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ശ്രീലക്ഷ്മി വിവാഹിതയായത്. ദുബായിൽ കൊമേഴ്ഷ്യൽ പൈലറ്റായ ജിജിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹ ശേഷവും തന്റെ വിശേഷവും തന്റെ വിശേഷങ്ങളെല്ലാം ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ഭർത്താവിന് പിറന്നാൾ ആശംസകൾ നേർന്ന് ശ്രീലക്ഷ്മി പങ്കിട്ട ഒരു കുറിപ്പും  ചിത്രവുമാണ് ശ്രദ്ധ നേടുന്നത്. 'എന്റെ അമേസിംഗ് ഹസ്ബെന്റിന് പിറന്നാൾ ആശംസകൾ. എന്നെ   അതിശയിപ്പിക്കുന്നത് തുടരുന്നതിന് നന്ദി.  നിങ്ങൾ നിങ്ങളായി തന്നെ നിലനിൽക്കുന്നതിന് നന്ദി, എന്നെ സന്തോഷിപ്പിക്കാൻ  ചെയ്യുന്നതിനൊക്കെയും നന്ദി. ഞാൻ ഓരോ മാത്രയിലും ഓരോ ശ്വാസത്തിലും  നിങ്ങളെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു. അതെ, നമ്മൾ മികച്ച ജോഡികൾ തന്നെയാണ്...'- എന്നായിരുന്നു ശ്രീലക്ഷ്മി കുറിച്ചത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത