'ഈ ബന്ധം മുന്നോട്ട് പോകുമോന്ന് പേടിച്ച കാലമുണ്ടായിരുന്നു'; വിവാഹവാർഷിക ദിനത്തിൽ സുജിത

Published : Oct 23, 2024, 10:27 PM IST
'ഈ ബന്ധം മുന്നോട്ട് പോകുമോന്ന് പേടിച്ച കാലമുണ്ടായിരുന്നു'; വിവാഹവാർഷിക ദിനത്തിൽ സുജിത

Synopsis

സുജിതയുടെയും ധനുഷിന്റെയും പ്രണയ വിവാഹമാണ്.

സിനിമ നടിയായും സീരിയല്‍ നടിയായും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് സുജിത ധനുഷ്. മീര ജാസ്മിന്റെ മുഖഛായയുള്ള നടി എന്ന് പറഞ്ഞാണ് ആദ്യം സുജിത ശ്രദ്ധിക്കപ്പെട്ടിരുന്നത്. പിന്നീട് ഇന്റസ്ട്രിയില്‍ തന്റേതായ ഇടം കണ്ടെത്തി. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെ കുറിച്ച് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണിപ്പോള്‍ സുജിത ധനുഷ്. മറ്റൊന്നുമല്ല, നടിയുടെ വിവാഹ വാര്‍ഷികത്തെ കുറിച്ചാണ്.

ഭര്‍ത്താവ് ധനുഷിനൊപ്പം ചോറ്റാനിക്കരയില്‍ എത്തിയ നടി അവിടെ നിന്നുമെടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് ഈ ദിവസത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. 'ഇന്ന് ഞങ്ങളുടെ ദിവസം, ഒരുപാട് വര്‍ഷങ്ങള്‍ കടന്ന് പോയി, പക്ഷേ ഈ ബന്ധം മുന്നോട്ട് പോകുമോ എന്ന് ഞാന്‍ പേടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നിരുന്നാലും എനിക്ക് വളരെ അധികം സന്തോഷവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഇപ്പോഴും ആ വികാരം തുടരുന്നു. എന്റെ ആത്മവിശ്വാസത്തിന്റെ ഒരേ ഒരു കാരണം, അത് നിങ്ങളാണ് ധനുഷ്. ഇത്രയും നല്ല മനുഷ്യനായതിനും, എന്നെ ഇത്രയധികം സന്തോഷിപ്പിയ്ക്കുന്നതിനും നന്ദി ധനുഷ്. അനന്തമായി ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു' എന്നാണ് സുജിത കുറിച്ചത്.

കമൽഹാസൻ നിർമിക്കുന്ന ശിവകാർത്തികേയൻ ചിത്രം; 'അമരൻ' ട്രെയിലർ എത്തി

വാര്‍ഷികം ആണ് എന്നും ചോറ്റാനിക്കര ക്ഷേത്രത്തില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയത് എന്നും ഹാഷ് ടാഗിലൂടെ നടി വ്യക്തമാക്കുന്നു. ആശംസകള്‍ അറിയിച്ച് ആരാധകരും സഹപ്രവര്‍ത്തകരും കമന്റ് ബോക്‌സില്‍ എത്തി. സുജിതയുടെയും ധനുഷിന്റെയും പ്രണയ വിവാഹമാണ്.

മൂന്ന് മാസം ഒരുമിച്ച് സുഹൃത്തുക്കളായി പഴകിയതിന് ശേഷം, പ്രണയമാണോ സൗഹൃദമാണോ എന്ന് തിരിച്ചറിയുന്നതിന് മുന്‍പേ വിവാഹത്തിലേക്ക് എത്തി എന്നാണ് ഒരിക്കല്‍ സുജിത പറഞ്ഞത്. വിവാഹത്തിന് മുന്‍കൈ എടുത്തത് ചേട്ടന്‍ സൂര്യ കിരണമാണ്. പക്ക മലയാളിയാണെങ്കിലും, തമിഴ് സംസ്‌കാരം അനുസരിച്ച് മതി വിവാഹം എന്ന സുജിതയുടെ ആഗ്രഹപ്രകാരമാണ് വിവാഹം നടന്നത്. ധന്‍വിന്‍ എന്നാണ് ഏക മകന്റെ പേര്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത