മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് സണ്ണി ലിയോണ്‍

Web Desk   | Asianet News
Published : Apr 12, 2020, 07:25 AM IST
മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് സണ്ണി ലിയോണ്‍

Synopsis

 മലയാളികളുടെ വിശേഷങ്ങള്‍ക്കെല്ലാം മറക്കാതെ ആശംസകള്‍ പറയുന്ന സണ്ണി ഇപ്പോഴിതാ ലോക്ക് ഡൗണ് കാലത്തും മലയാളി ആരാധകരെ മറന്നിട്ടില്ല.

കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. കൊച്ചിയില്‍ താരം വന്നപ്പോള്‍ ഉള്ള അനുഭവം എല്ലാവരും കണ്ടതുമാണ്. അതുപോലെ തന്നെ കേരളത്തോടുള്ള അവരുടെ സ്നേഹവും പലപ്പോഴായി സണ്ണി ലിയോണ്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. മലയാളികളുടെ വിശേഷങ്ങള്‍ക്കെല്ലാം മറക്കാതെ ആശംസകള്‍ പറയുന്ന സണ്ണി ഇപ്പോഴിതാ ലോക്ക് ഡൗണ് കാലത്തും മലയാളി ആരാധകരെ മറന്നിട്ടില്ല. വിഷു ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.


'സുരക്ഷിതമായി വീട്ടിലിരുന്ന് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു.' എന്ന കുറിപ്പിനൊപ്പമാണ് ആശംസാ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.  സുരക്ഷിതരാവുക' എന്ന് വീഡിയോയിലും സണ്ണി വിഷു ആശംസയ്ക്കൊപ്പം ഓര്‍മിപ്പിക്കുന്നു.

@sunnyleone

##tiktokvishu ##TikTokVishu'Stay Home, Stay Safe and celebrate Vishu inside your home with TikTok’ 'Wishing a safe Vishu for all Malayalis'

♬ original sound - SunnyLeone

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക