മുംബൈയിൽ നടിയുടെ കാർ മെട്രോ തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറി ഇറങ്ങി; ഒരാള്‍ക്ക് മരണം

Published : Dec 29, 2024, 09:36 AM ISTUpdated : Dec 29, 2024, 09:37 AM IST
മുംബൈയിൽ നടിയുടെ കാർ മെട്രോ തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറി ഇറങ്ങി; ഒരാള്‍ക്ക് മരണം

Synopsis

മുംബൈയിലെ കാണ്ടിവ്‌ലിയിൽ പ്രശസ്ത മറാത്തി നടിയുടെ ഉടമസ്ഥതയിലുള്ള കാർ ഇടിച്ച് ഒരു തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 

മുംബൈ: മുംബൈയിലെ കാണ്ടിവ്‌ലിയിൽ പ്രശസ്ത മറാത്തി നടിയുടെ ഉടമസ്ഥതയിലുള്ള കാർ ഇടിച്ച് ഒരു തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കാർ ഡ്രൈവർക്കൊപ്പം ഷൂട്ടിംഗിന് പോയി മടങ്ങവേയൊണ് നടിയുടെ കാര്‍ അപകടം ഉണ്ടാക്കിയത്

നടി ഊർമിള കനേത്കര്‍ വെള്ളിയാഴ്ച രാത്രി ഷൂട്ടിംഗ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോൾ അവരുടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട്  കാർ  പോയിസർ മെട്രോ സ്റ്റേഷന് സമീപം മെട്രോ പദ്ധതിയിൽ ജോലി ചെയ്യുന്ന രണ്ട് തൊഴിലാളികള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറിയത്. 

രണ്ട് തൊഴിലാളികള്‍ക്ക് മുകളിലൂടെ കാര്‍ കയറി ഇറങ്ങിയെന്നും അവരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും മറ്റൊരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു, നടി  ഊർമിള കനേത്കര്‍ക്ക് നിസാര പരിക്ക് പറ്റിയിട്ടുണ്ട്. 

ഹ്യുണ്ടായ് വെർണ എന്ന കാർ അതിവേഗത്തിലാണ് ഓടിച്ചിരുന്നതെന്നും കൃത്യസമയത്ത് എയർബാഗ് തുറന്നതിനാലാണ് താരത്തിന് ജീവൻ രക്ഷിക്കാനായതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

അശ്രദ്ധയോടെ വാഹനമോടിക്കുക, അശ്രദ്ധമൂലം മരണം സംഭവിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മറാത്തിയിൽ "ദുനിയാദാരി", ഹിന്ദിയിൽ "താങ്ക് ഗോഡ്" എന്നിവയുൾപ്പെടെ ഏതാനും സിനിമകളിൽ കോത്താരെ അഭിനയിച്ചിട്ടുണ്ട്. മറാത്ത സീരിയലുകളിലും ഷോകളിലും സജീവമാണ് നടി. 

'കുടുംബത്തില്‍ ആരാണ് എക്സ്ട്രാ ഡീസന്‍റ് ബിനു': ഇ ഡിയിലെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങി

'മമ്മൂട്ടി ഗുഹയില്‍ പോയിരുന്നോ?' റൈഫിൾ ക്ലബ്ബിലെ ഡയലോഗ് ചര്‍ച്ചാവിഷയമാകുന്നു

 

PREV
click me!

Recommended Stories

'ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തു, അണ്‍ഫോളോ ചെയ്തു'; മുമ്പ് റെഡ്ഡിറ്റില്‍ വന്ന ആരോപണങ്ങളെ കുറിച്ച് മനസ് തുറന്ന് വര്‍ഷ രമേശ്
അതെന്റെ പേരിൽ, അവർക്ക് വീട് തരാനൊരു മനസുണ്ടായല്ലോ, ഞാൻ തള്ളിപ്പറയില്ല: ഒടുവിൽ പ്രതികരിച്ച് കിച്ചു