'എല്ലാം പെട്ടെന്നായിരുന്നു', കല്യാണപ്പെണ്ണായി വീണ; ചെക്കനെ തിരഞ്ഞ് കമന്റ് ബോക്സ്

Published : Dec 20, 2023, 04:31 PM ISTUpdated : Dec 20, 2023, 04:33 PM IST
'എല്ലാം പെട്ടെന്നായിരുന്നു', കല്യാണപ്പെണ്ണായി വീണ; ചെക്കനെ തിരഞ്ഞ് കമന്റ് ബോക്സ്

Synopsis

മകൻ അമ്പാടി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം വീണ പങ്കുവെച്ചിരുന്നു.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് വീണ നായർ. ടെലിവിഷനിലൂടെയാണ് വീണയെ മലയാളികൾ അടുത്തറിയുന്നത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രി എന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയും ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്. നിരവധി ഹിറ്റ് സീരിയലുകള്‍ ചെയ്ത നടി, പിന്നീട് ഹാസ്യ താരമായി ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ചു. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലെ വേഷം വലിയ ശ്രദ്ധ നേടിയതോടെ നിരവധി അവസരങ്ങളാണ് വീണയ്ക്ക് ലഭിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയും വീണയുടെ കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങൾക്ക് കാരണമായി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ആർ ജെ അമനെ പ്രണയിച്ച് വിവാഹം ചെയ്തതെല്ലാം എല്ലാവരോടും പങ്കുവെച്ചിരുന്നു. പിന്നീട് ഇവർ വേർപിരിഞ്ഞതും താരം തന്നെയാണ് അറിയിച്ചത്. രണ്ടാം വിവാഹം സംബന്ധിച്ച ചോദ്യങ്ങളെല്ലാം ചിരിച്ചു തള്ളിയ നടി ഇപ്പോഴിതാ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഏതാനും ചിത്രങ്ങൾ വീഡിയോ ആക്കി പങ്കുവച്ചിരിക്കുകയാണ്. 'കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു' എന്ന ക്യാപ്ഷനോടെയാണ് വീണയുടെ പോസ്റ്റ്.

രണ്ടാം വിവാഹമായോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വീണയുടെ ചിത്രങ്ങള്‍. അതേസമയം ആരാണ് വരന്‍ എന്ന് ചോദിച്ച് ചിലര്‍ കമന്റില്‍ എത്തിയിട്ടുണ്ട്. കല്യാണപ്പെണ്ണ് സുന്ദരി ആയിട്ടുണ്ടെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്. 

സെലിബ്രിറ്റി ഡിസൈനറായ നിഥിന്‍ സുരേഷ് ആണ് വീണയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി പേർ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. അടുത്തിടെ മകൻ അമ്പാടി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം വീണ പങ്കുവെച്ചിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സുഭദ്രം എന്ന പരമ്പരയിലൂടെയാണ് അമ്പാടിയുടെ അരങ്ങേറ്റം.

'നേര്' അറിയാൻ ഒരുപകൽ ദൂരം; റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി, ചിത്രം നാളെ എത്തും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത