ലൈംഗിക അതിക്രമം വെളിപ്പെടുത്തിയതിന് പിന്നാലെ പോണ്‍ താരം മരിച്ച നിലയില്‍

Published : Jan 13, 2024, 10:31 AM IST
ലൈംഗിക അതിക്രമം വെളിപ്പെടുത്തിയതിന് പിന്നാലെ പോണ്‍ താരം മരിച്ച നിലയില്‍

Synopsis

ഫീൽഡ്‌സുമായി സഹകരിച്ച പോണ്‍ നിർമ്മാണ കമ്പനികളിലൊന്നായ മിൽക്കി പെറുവും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ലിമ: പെറുവിലെ പോണ്‍ ചലച്ചിത്രതാരം തൈന ഫീൽഡ്‌സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 24 കാരനായ ഫീൽഡ്സ് പെറുവിലെ അറിയപ്പെടുന്ന പോണ്‍ ചലച്ചിത്ര താരങ്ങളിൽ ഒരാളായിരുന്നു. ഫീൽഡിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ നടി അലജന്ദ്ര സ്വീറ്റാണ് ലാ റിപ്പബ്ലിക്കാ എന്ന മാധ്യമത്തോട് തൈന ഫീൽഡ്‌സ് മരിച്ച വിവരം അറിയിച്ചത്. 

ഫീൽഡ്‌സുമായി സഹകരിച്ച പോണ്‍ നിർമ്മാണ കമ്പനികളിലൊന്നായ മിൽക്കി പെറുവും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് നടിയെ മരിച്ചത് എന്നതിനാല്‍ സംഭവം പെറുവിലെ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്.

നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയായി. ജോലിക്ക് എടുത്താല്‍ തന്നെക്കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യിക്കാം എന്നാണ് പലരും കരുതിയിരുന്നത്. ഒരു സ്ത്രീയാകുകയും പോണ്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നായിരുന്നു തൈന ഫീല്‍ഡ്സ് ഒരു മാസം മുന്‍പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.  നിരവധി സഹതാരങ്ങള്‍ അടക്കം തൈന ഫീൽഡ്‌സിന് അനുസ്മരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. 

പൊങ്കല്‍ ദിനത്തില്‍ തമിഴകം പിടിച്ചത് ആര്?: ധനുഷോ, ശിവകാര്‍ത്തികേയനും ഏലിയനും ചേര്‍ന്നോ; കളക്ഷന്‍ വിവരം പുറത്ത്

'ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ.?' ചിരിപ്പിക്കാനും ഞെട്ടിക്കാനും "ജെറി" എത്തുന്നു

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍