'ആ രൺവീറിനെയാണ് ഞാൻ പ്രണയിച്ചത്'; 5 വർഷങ്ങൾക്ക് ശേഷം ദീപിക- രൺവീർ വിവാഹ വീഡിയോ

Published : Oct 26, 2023, 10:31 PM ISTUpdated : Oct 26, 2023, 10:44 PM IST
'ആ രൺവീറിനെയാണ് ഞാൻ പ്രണയിച്ചത്'; 5 വർഷങ്ങൾക്ക് ശേഷം ദീപിക- രൺവീർ വിവാഹ വീഡിയോ

Synopsis

2018 നവംബര്‍ ആയിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം.

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും. 2018ൽ ആയിരുന്നു ഇരുവരുടെ വിവാഹം. പ്രിയ ജോഡികൾ ഒന്നായ സന്തോഷം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. നിലവിൽ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് താരങ്ങൾ. ഈ അവസരത്തിൽ ആദ്യമായി വിവാഹ വീഡിയോ ദീപികയും രൺവീറും പങ്കുവച്ചു. 

കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത് കരൺ എന്ന ഷോയിൽ വച്ചായിരുന്നു വിവാഹ വീഡിയോ പുറത്തുവിട്ടത്. തങ്ങളുടെ സൗഹൃദത്തെ കുറിച്ചും പ്രണയത്തെ പറ്റിയും വിവാഹത്തിലേക്കുള്ള യാത്രയെ പറ്റിയും വീഡിയോയിൽ ഇരുവരും പറയുന്നുണ്ട്. വിവാഹ സത്കാരങ്ങൾ, ഹല്‍ദി, മെഹന്ദി ചടങ്ങുകളുടേയുമെല്ലാം ദൃശ്യങ്ങള്‍ ഉൾപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 

എന്തുകൊണ്ടാണ് രൺവീറിനെ താൻ പ്രണയിച്ചത് എന്നതിനെ കുറിച്ച് ദീപിക പറയുന്നത് ഇങ്ങനെ, "ഉറക്കെ ചിരിച്ച്, സംസാരിക്കുന്ന രൺവീറിനെ ആണ് എല്ലാവരും കണ്ടിട്ടുള്ളത്. പക്ഷേ ശാന്തനായ വികാരനിർഭരനായൊരു രൺവീർ ഉണ്ട്. മറ്റാർക്കും അത്ര പരിചിതമല്ലാത്ത രൺവീർ. അയാളെയാണ് ഞാൻ പ്രണയിച്ചത്". 

2018 നവംബര്‍ 14,15 തീയ്യതികളിലായി ഇറ്റലിയിലെ ലേക് കോമോയില്‍ വച്ചായിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം. പരമ്പരാ​ഗത കൊങ്ങിണി ആചാരപ്രകാരമായിരുന്നു ഇരുവരുടയും വിവാഹച്ചടങ്ങുകൾ നടന്നിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്.

വന്‍ കാന്‍വാസില്‍ 'ബാന്ദ്ര', ദിലീപിനൊപ്പം തമന്നയും; റിലീസ് അപ്ഡേറ്റ് എത്തി

അതേസമയം, രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസിയിലെ പുതിയ ചിത്രം സിങ്കം എഗെയ്‌നില്‍ നായികയായി എത്തുന്നത് ദീപിക ആണ്. പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011 ല്‍ ആരംഭിച്ച സിങ്കം പരമ്പരയില്‍ നാല് ചിത്രങ്ങളാണ് ഇതുവരെ വന്നത്. നാലും വലിയ വിജയങ്ങളായിരുന്നു. ഇതുവരെ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിവര്‍ സിങ്കം സീരിസില്‍ അണിനിരന്നിട്ടുണ്ട്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. അജയ് ദേവ്ഗൺ, പ്രകാശ് രാജ്, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ വന്‍ ഹിറ്റായ സൂര്യ അഭിനയിച്ച സിങ്കത്തിന്‍റെ റീമേക്കായിരുന്നു ആദ്യ ചിത്രം. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത