'എന്നാ പിന്നെ ഞാനും'; 'കാവാലയ്യാ'യ്ക്ക് ചുവടുവച്ച് അഹാന, കയ്യടികൾക്കൊപ്പം വിമർശനവും

Published : Jul 14, 2023, 07:22 PM ISTUpdated : Jul 14, 2023, 07:29 PM IST
'എന്നാ പിന്നെ ഞാനും'; 'കാവാലയ്യാ'യ്ക്ക് ചുവടുവച്ച് അഹാന, കയ്യടികൾക്കൊപ്പം വിമർശനവും

Synopsis

ജയിലർ എന്ന ചിത്രത്തിലെ ഹിറ്റ് ​ഗാനമായ 'കാവാലയ്യാ'യ്ക്ക് ആണ് അഹാന ചുവടുവയ്ക്കുന്നത്.

ലയാള സിനിമയിലെ യുവനായികയാണ് അഹാന കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന കുഞ്ഞ് വലിയ വിശേഷങ്ങൾ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും അഹാനയ്ക്ക് നേരിടേണ്ടിയും വന്നിട്ടുണ്ട്. ഇവയ്ക്കെല്ലാം കൃത്യമായ മറുപടിയും താരം നൽകും. ഇപ്പോഴിതാ അഹാന പങ്കുവച്ചൊരു പുതിയ റീൽസ് ആണ് ശ്രദ്ധനേടുന്നത്. 

രജനികാന്ത് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ജയിലർ എന്ന ചിത്രത്തിലെ ഹിറ്റ് ​ഗാനമായ 'കാവാലയ്യാ'യ്ക്ക് ആണ് അഹാന ചുവടുവയ്ക്കുന്നത്. തമന്ന നിറഞ്ഞാടിയ ഈ ​ഗാനത്തിലെ  ഐക്കോണിക് സ്റ്റെപ്പാണ് അഹാനയും ചെയ്യുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അഹാനയെ സപ്പോർട്ട് ചെയ്യുന്നവർക്കൊപ്പം ഇങ്ങനെ ആണോ ആ ​ഡാൻസ് കളിക്കേണ്ടതെന്ന് ചോദിക്കുന്നവരും ഉണ്ട്. 

'Why she is doing this dance like this, even the simple steps and gestures are not perfect at all. കുറ്റം പറയുന്നതല്ല.. നന്നായി കളിയ്ക്കാൻ അറിയാവുന്ന ഒരാൾ എന്താ ഇങ്ങനെ എന്ന് ഓർത്തു പറഞ്ഞതാ, ഈ ഡാൻസിന് ഇങ്ങനെ മുഖം കൊണ്ട് കോപ്രായങ്ങൾ കളിക്കണോ, കാണാൻ പാടില്ലാരുന്നു, അത്ര പോര, ഇതല്ല ചേച്ചി സ്റ്റെപ്', എന്നിങ്ങനെയാണ് വിമർശന കമന്റുകൾ.  

'ചേച്ചി തന്റെതായ രീതിയിൽ ചെയ്യാൻ നോക്കിതാ, നല്ല ശ്രമം. എന്നാൽ വീണ്ടും ശ്രമിക്കുക, ഇത് നല്ലതല്ലെന്ന് ഇവിടെ അഭിപ്രായപ്പെടുന്ന പലർക്കും നിങ്ങൾ ചെയ്തതിന്റെ 50% ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ നിങ്ങൾക്ക്  ഇനിയും നന്നായി ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്', എന്നാണ് മറ്റുചിലരുടെ കമന്‍റ്. 

ഏതാനും നാളുകൾക്ക് മുൻപാണ് തമന്നയുടെ 'കാവാലയ്യാ'​ഗാനം റിലീസ് ചെയ്തത്. അതും ലിറിക് വീഡിയോ. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർ അതേറ്റെടുത്തു. പിന്നാലെ സോഷ്യൽ മീഡിയ റീലുകളിലും കാവലയ്യ തരം​ഗമായി. തമന്നയുടെ ഐക്കോണിക് സ്റ്റെപ്പിനാണ് പലരും ചുവടുവച്ചത്. ജൂലൈ 17ന് ജയിലറിലെ രണ്ടാമത്തെ ​ഗാനവും റിലീസിന് ഒരുങ്ങുകയാണ്. 

അതേസമയം, ഷൈൻ ടോം ചാക്കോ നായകനായി എത്തിയ അടിയാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. 'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. 

ഇറച്ചി വെട്ടുകാരിയായി ഹണി റോസ്; അഞ്ച് ഭാഷകളില്‍ 'റേച്ചല്‍' എത്തുന്നു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത