'സങ്കടം തോന്നുമ്പോഴെല്ലാം ഞാനീ ചിത്രങ്ങളെടുത്ത് നോക്കും,അപ്പോൾ എല്ലാം മാറും'; അഹാന പറയുന്നു

Web Desk   | Asianet News
Published : Oct 18, 2020, 07:02 PM IST
'സങ്കടം തോന്നുമ്പോഴെല്ലാം ഞാനീ ചിത്രങ്ങളെടുത്ത് നോക്കും,അപ്പോൾ എല്ലാം മാറും'; അഹാന പറയുന്നു

Synopsis

ഇപ്പോഴിതാ അഹാനയുടെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധനേടുന്നത്.

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തന്റെ രസകരമായ ചിത്രങ്ങളും വീഡിയോകളും താരം ആരാധകർക്കായി പങ്കുവയക്കാറുമുണ്ട്. 

ഇപ്പോഴിതാ അഹാനയുടെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധനേടുന്നത്. “എന്തെങ്കിലും സങ്കടം തോന്നുമ്പോഴെല്ലാം അപ്പോൾ തന്നെ ഞാനെന്റെ കുട്ടിക്കാല ചിത്രങ്ങളെടുത്ത് നോക്കും.. എന്നെ ബാധിക്കുന്ന ഏത് പ്രശ്‌നങ്ങളും അപ്പോൾ തന്നെ ഇല്ലാതാവും. മിക്കവാറും മാജിക്ക് പോലെ, എന്റെ മനസ്സ് സന്തോഷകരമായ ഒരിടത്തേക്ക് യാത്ര പോകും,” എന്നാണ് അഹാന ചിത്രത്തോടൊപ്പം കുറിച്ചത്.

അച്ഛൻ കൃഷ്ണകുമാറിന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിന്നാലെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍