അഹാന പങ്കുവച്ച ചിത്രം; ഇത്തവണ ഏറ്റെടുത്തത് ചാക്കോച്ചനടക്കമുള്ള താരങ്ങള്‍

Web Desk   | Asianet News
Published : Mar 31, 2020, 07:44 PM ISTUpdated : Mar 31, 2020, 08:03 PM IST
അഹാന പങ്കുവച്ച ചിത്രം; ഇത്തവണ ഏറ്റെടുത്തത് ചാക്കോച്ചനടക്കമുള്ള താരങ്ങള്‍

Synopsis

അഹാനയുടെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ടെങ്കിലും പുതിയ ചിത്രത്തിന് താരങ്ങളും പ്രതികരണവുമായി എത്തിയിട്ടുണ്ട്.

നവാഗത നായികമാരില്‍ ശ്രദ്ധേയയായ താരമാണ് അഹാന കൃഷ്ണകുമാര്‍. നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ കൂടിയായ അഹാന സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. ടൊവിനോയ്‌ക്കൊപ്പം ലൂക്ക എന്ന ചിത്രത്തിലെ നായികാ വേഷവും അഹാനയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുത്തു. സോഷ്യല്‍ മീഡിയയില്‍ താരമായ അഹാനയുടെ പുതിയ ചിത്രവും ഏറ്റെടുക്കുകയാണ് ആരാധകര്‍.

താരകുടുംബത്തിന്റെ ചിത്രങ്ങളു വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ടെങ്കിലും പുതിയ ചിത്രത്തിന് താരങ്ങളും പ്രതികരണവുമായി എത്തിയിട്ടുണ്ട്. പുതിയ ചിത്രത്തിന് താഴെ വോഹോ... മ്യാരക പൊളിയെന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. ഛായാഗ്രഹകനായ ജോമോന്‍ ടി ജോണ്‍, നിതിന്‍ ജോര്‍ജ്ജ് എന്നിവര്‍ ചിത്രത്തെ പുകഴ്ത്തിയപ്പോള്‍ വൈശാഖ് നായര്‍ ബ്രില്യന്റെന്നായിരുന്നു കമന്റ് ചെയ്തത്. , നടി പേളി മാണിയും ചിത്രത്തിന് കമന്റുമായി എത്തുന്നുണ്ട്.

ഈ കലാസൃഷ്ടി കഴിഞ്ഞ ദിവസമാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. എനിക്ക് ഇഷ്ടമുള്ള വാക്കുകളാണ് കല-സര്‍ഗാത്മകത എന്നിവ. ഞാന്‍ കണ്ടതില്‍ വച്ച്, ഇവ വിശാലമായ മനസുള്ള കൂട്ടങ്ങളടെ മാത്രം സൃഷ്ടികളാണ്.. അത് നമുക്ക് നല്‍കുന്നത് ഒത്തിരി വലിയതും അവസാനിക്കാത്തതുമായ ഒരിടമാണ്. ഈ ചിത്രം യാഥാര്‍ഥ എന്നില്‍ നിന്നും അന്തരമുള്ളതാണ്. എങ്കിലും ദൈവത്തിന് മാത്രമറിയാവുന്ന ഒരു നേരത്ത് ഇതുപോലെയാകാന്‍ അടുത്ത അവധിക്കാലത്തെങ്കിലും ഞാന്‍ ശ്രമിക്കുമെന്നും അഹാന കുറിക്കുന്നു. ആര്‍ട്ട് ചെയ്തിരിക്കുന്ന സൂര്യ കൃഷ്ണ എന്ന കലാകാരന് നന്ദിയും താരം കുറിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക