ബിഗ് ബോസിൽ ഉണ്ടോ? മറുപടിയുമായി അഹാന

Web Desk   | Asianet News
Published : Feb 11, 2021, 08:34 PM IST
ബിഗ് ബോസിൽ ഉണ്ടോ? മറുപടിയുമായി അഹാന

Synopsis

ഫെബ്രുവരി 14നാണ് ഷോയുടെ മൂന്നാം ഭാ​ഗം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കൃത്യമായ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിപ്പിക്കുക.  

ബിഗ് ബോസ് മലയാളം പുതിയ സീസൺ തുടങ്ങുവാൻ മൂന്നു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഭാഗ്യലക്ഷ്മി, നോബി മാർക്കോസ്, ബോബി ചെമ്മണ്ണൂർ തുടങ്ങി നിരവധി പേരുടെ  പേരുകളാണ് മത്സരാർത്ഥികളുടെ പട്ടികയിൽ ഉയർന്നു കേൾക്കുന്നത്. നടി അഹാന കൃഷ്ണയും ബിഗ് ബോസിന്റെ മൂന്നാം സീസണിൽ ഉണ്ടെന്ന രീതിയിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാർത്തകളോട് പ്രതികരിക്കുകയാണ് താരമിപ്പോൾ. 

ബിഗ് ബോസുമായി ബന്ധപ്പെടുത്തി തന്നെക്കുറിച്ച് കേൾക്കുന്ന വാർത്തകൾ തെറ്റാണെന്ന വെളിപ്പെടുത്തലുമായാണ് അഹാന എത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറോയിലൂടെയാണ് ബിഗ് ബോസ്സിനെക്കുറിച്ചുള്ള വാർത്തകളെക്കുറിച്ച് അഹാന പ്രതികരിച്ചത്.

“രണ്ടു മൂന്നു ദിവസമായി കുറേപേർ എന്നോട് ചോദിക്കുന്നു, ബിഗ് ബോസിൽ ഉണ്ടോ ഇത്തവണ. അതൊരു വ്യാജ വാർത്തയാണ്. എല്ലാ ആദരവോടെയും പറയട്ടെ, ബിഗ് ബോസ് ഞാൻ കാണുന്ന ഒരു ഷോ അല്ല. എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്. ഒരു ക്യാമറയുള്ള പരിപാടിയിൽ പോയി എന്തിനു ഞാൻ ഇരിക്കണം.” എന്നായിരുന്നു താരം പറഞ്ഞത്. 

ഫെബ്രുവരി 14നാണ് ഷോയുടെ മൂന്നാം ഭാ​ഗം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കൃത്യമായ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിപ്പിക്കുക.

കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുക. കമല്‍ ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4 ജനുവരി 17ന് അവസാനിച്ചിരുന്നു. അതിനുശേഷം ഇതേ സ്ഥലത്താണ് മലയാളം സീസണ്‍ 3നുവേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചത്.  

ജനുവരി ആദ്യമാണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ജനപ്രീതിയില്‍ ഏറെ മുന്നിലായിരുന്നു ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍. നിരവധി നാടകീയ സംഭവ വികാസങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷികളായ സീസണ്‍ 2 ന്‍റെ അവസാന എപ്പിസോഡ് 2020 മാര്‍ച്ച് 20നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍ കൊവിഡ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഗുരുതര സാഹചര്യം മത്സരാര്‍ഥികളോട് നേരിട്ട് വിശദീകരിക്കുകയായിരുന്നു അവസാന എപ്പിസോഡില്‍.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍