ഫോട്ടോഷൂട്ടിന് താഴെ പരിഹാസ കമന്‍റ്; ആര്യയുടെ മറുപടി

Web Desk   | Asianet News
Published : Feb 11, 2021, 06:21 PM IST
ഫോട്ടോഷൂട്ടിന് താഴെ പരിഹാസ കമന്‍റ്; ആര്യയുടെ മറുപടി

Synopsis

ബിഗ് ബോസിനുശേഷം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സൈബര്‍ അതിക്രമം നേരിട്ടിരുന്ന ആര്യ, ചുട്ട മറുപടികള്‍കൊണ്ടായിരുന്നു പ്രതിരോധം തീര്‍ത്തിരുന്നത്. 

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് ആര്യ. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ചില സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ  ആര്യ കഴിഞ്ഞദിവസം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

ബിഗ് ബോസിനുശേഷം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സൈബര്‍ അതിക്രമം നേരിട്ടിരുന്ന ആര്യ, ചുട്ട മറുപടികള്‍കൊണ്ടായിരുന്നു പ്രതിരോധം തീര്‍ത്തിരുന്നത്. പുതിയ ചിത്രങ്ങള്‍ക്കും ട്രോളുകളും വിമര്‍ശനങ്ങളും നേരിട്ടുകൊണ്ടിരിക്കുമ്പോള്‍, താരം ഒരു കമന്‍റിന് നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലായിരിക്കുന്നത്. 'പാന്‍റ് മുഖ്യം ബിഗിലേ' എന്നാണ് ചിത്രത്തിന് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അതിന് ആര്യ നല്‍കിയ മറുപടി, 'നിക്കറുണ്ട് ബിഗിലേ' എന്നാണ്. പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിയ ആര്യയെ അഭിനന്ദിക്കുകയാണ് ആരാധകരില്‍ പലരും.

നിരവധി പേരാണ് താരത്തിന്‍റെ പുതിയ ഫോട്ടോഷൂട്ടിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. കമന്‍റ് ചെയ്ത മിക്കവര്‍ക്കും ആര്യ റിപ്ലേ കൊടുക്കുന്നുണ്ട്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍