അമ്മയ്ക്ക് പിതൃദിന ആശംസയുമായി ഐശ്വര്യ; കാരണം പറഞ്ഞ് താരം

Published : Jun 20, 2021, 08:41 PM IST
അമ്മയ്ക്ക് പിതൃദിന ആശംസയുമായി ഐശ്വര്യ; കാരണം പറഞ്ഞ് താരം

Synopsis

പിതൃദിനത്തിൽ വ്യത്യസ്തമായ ഒരു കുറിപ്പും സന്തോഷവും പങ്കുവയ്ക്കുകയാണ് ഐശ്വര്യ. 

ഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറെ പ്രേക്ഷക പ്രിയമുള്ള ഒന്നാണ് 'മൗനരാഗം'. നലീഫ് -ഐശ്വര്യ റാംസായ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളായി എത്തുന്നവരും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

കല്യാണിയെന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ കഥ പറയുന്ന പരമ്പരയിൽ തമിഴ് താരം ഐശ്വര്യ റാംസായ് ആണ് ഈ വേഷത്തിലെത്തുന്നത്. മലയാളത്തിലെ ആദ്യ അഭിനയ സംരഭത്തിൽ തന്നെ വലിയ ആരാധകരെയാണ് ഐശ്വര്യ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലടക്കം വലിയ ആരാധകരാണ് കല്യാണിക്കൊപ്പമുള്ളത്.

നിരന്തരം വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത പിതൃദിനത്തിൽ വ്യത്യസ്തമായ ഒരു കുറിപ്പും സന്തോഷവും പങ്കുവയ്ക്കുകയാണ് ഐശ്വര്യ. ഹാപ്പി 'ഫാദേഴ്സ് ഡേ അമ്മാ...' എന്നാണ് ഐശ്വര്യ കുറിക്കുന്നത്. അതിനുള്ള കാരണവും ചെറു കുറിപ്പിൽ താരം പറയുന്നുണ്ട്. 

തനിക്ക് അച്ഛനും അമ്മയുമെല്ലാം അമ്മ മാത്രമായിരുന്നു എന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത്.  തന്നെ വളർത്തുന്നതിൽ ആ രണ്ടുപേരുടെ ജോലിയും അമ്മ തന്നെയാണ് എടുത്തത്. അമ്മയെ ഏറെ സ്നേഹിക്കുന്നു എന്നും ഐശ്വര്യ കുറിക്കുന്നു.

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. തമിഴ് താരമായ ഐശ്വര്യയെ പ്രദീപാണ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത