കൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് ഐശ്വര്യ റായിക്ക് ശസ്ത്രക്രിയ

Published : May 20, 2024, 11:40 AM IST
കൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് ഐശ്വര്യ റായിക്ക് ശസ്ത്രക്രിയ

Synopsis

ആരാധ്യ ബച്ചന്‍റെയൊപ്പമാണ് താന്‍ ബ്രാന്‍റ് അംബഡിറായ ബ്രാന്‍റിന്‍റെ കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച പരിപാടിയിലും രണ്ട് ചിത്രങ്ങളുടെ സ്ക്രീനിംഗിലും പങ്കെടുക്കാനാണ് ഐശ്വര്യ എത്തിയത്. 

മുംബൈ: ഐശ്വര്യ റായ് ബച്ചന്‍റെ 2024-ലെ കാൻ ഫിലിം ഫെസ്റ്റിവല്‍ വേഷങ്ങളും അതിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിലെ ചടങ്ങുകള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയ നടി അടുത്തതായി കയ്യിലെ പരിക്കിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസമാണ് നടിയും മകളും കാനില്‍ നിന്നും തിരിച്ചെത്തിയത്. 

“വാരാന്ത്യത്തിൽ ഐശ്വര്യയുടെ കൈത്തണ്ട ഒടിഞ്ഞത്. എന്നാല്‍ നേരത്തെ ഏറ്റതുപോലെ കാൻ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റെടുത്ത ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ അത് ഐശ്വര്യയ്ക്ക് തടസ്സമായില്ല.  തീര്‍ത്തും പ്രഫഷണലായി നീക്കമായിരുന്നു അത്.  ഡോക്ടർമാരുമായും ചർച്ച ചെയ്തതിന് ശേഷമാണ് താരം ഫ്രാൻസിലേക്ക് പോയതെന്നും ഉടൻ തന്നെ അവളുടെ കൈയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരും. കാനിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം അവളുടെ ശസ്ത്രക്രിയ അടുത്ത ആഴ്ച അവസാനത്തോടെ നടക്കും" - ഐശ്വര്യയുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആരാധ്യ ബച്ചന്‍റെയൊപ്പമാണ് താന്‍ ബ്രാന്‍റ് അംബഡിറായ ബ്രാന്‍റിന്‍റെ കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച പരിപാടിയിലും രണ്ട് ചിത്രങ്ങളുടെ സ്ക്രീനിംഗിലും പങ്കെടുക്കാനാണ് ഐശ്വര്യ എത്തിയത്. മുന്‍പ് കാൻ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു ഐശ്വര്യ. എല്ലാ വര്‍ഷവും കാൻ ഫിലിം ഫെസ്റ്റിവലിന് വിവിധ പരിപാടികളുമായി എത്തുന്ന ബോളിവുഡ് താരം കൂടിയാണ് ഐശ്വര്യ. 

കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 77-ാമത് എഡിഷനിൽ, ഐശ്വര്യ റായ് ബച്ചൻ രണ്ട് ചിത്രങ്ങളുടെ പ്രദർശനത്തിൽ പങ്കെടുത്തിരുന്നു മെഗലോപോളിസ്, കൈൻഡ്സ് ഓഫ് കൈന്‍ഡ്നസ്. കോസ്‌മെറ്റിക് ഭീമനായ ലോറിയൽ പാരീസിന്‍റെ ആഗോള അംബാസിഡറായാണ് താരം ഫെസ്റ്റിവലിൽ പങ്കെടുത്തത്. 

‘കൽക്കി 2898 എഡി’ കമല്‍ഹാസന്‍റെ കഥാപാത്രം സംബന്ധിച്ച് നിര്‍ണ്ണായക വിവരം പുറത്ത്

ഹിന്ദി ഗജനിയില്‍ നായകനാകേണ്ടിയിരുന്നത് സല്‍മാന്‍; ഒടുവില്‍ സംവിധായകന്‍റെ കാര്യം ആലോചിച്ച് ആമിര്‍ ഖാനിലെത്തി

PREV
Read more Articles on
click me!

Recommended Stories

'തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്ന് തെളിയിച്ച സ്ത്രീ': മഞ്ജു വാര്യരെ പുകഴ്ത്തി ശാരദക്കുട്ടി
എന്റെ പെണ്ണെ..നിന്നെയിങ്ങനെ കാണാൻ എന്തൊരു ചേല്; മഞ്ജു വാര്യരെ വാനോളം പുകഴ്ത്തി മലയാളികൾ