
മുംബൈ: അഭിഷേക് ബച്ചൻ ഇന്നലെയാണ് 49-ാം ജന്മദിനം ആഘോഷിച്ചത്. പ്രത്യേക അവസരത്തിൽ, അദ്ദേഹത്തിന്‍റെ ഭാര്യ, നടി ഐശ്വര്യ റായ് ബച്ചൻ പിറന്നാള്‍ ആശംസിച്ചുകൊണ്ട് അഭിഷേകിന്‍റെ ഒരു മനോഹരമായ ബാല്യകാല ചിത്രം പങ്കിട്ടു. എന്നാല്‍ അഭിഷേക് ബച്ചന് ജന്മദിനാശംസ നേര്‍ന്ന് പിതാവ് അമിതാഭ് ബച്ചന്‍ പങ്കുവച്ച ചിത്രമാണ് ശരിക്കും സോഷ്യല്‍ മീഡിയ കീഴടക്കിയത്.
ഇൻസ്റ്റാഗ്രാമിൽ, ഐശ്വര്യ അഭിഷേകിമന്‍റെ ബാല്യകാല ചിത്രവും ഹൃദയംഗമമായ കുറിപ്പും പങ്കുവച്ചു. ഫോട്ടോയിൽ കറുത്ത ഡംഗറിയും വെള്ള ഹാഫ് സ്ലീവ് ഷർട്ടും ധരിച്ച ഒരു ടോയ് കാറിന്‍റെ സ്റ്റിയറിംഗ് പിടിച്ച് ഇരിക്കുന്ന അഭിഷേകിനെ ചിത്രത്തില്‍ കാണാം “ സന്തോഷം, നല്ല ആരോഗ്യം, സ്നേഹം, വെളിച്ചം എല്ലാം ചേരുന്ന ജന്മദിനാശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ." എന്നാണ് ഐശ്വര്യ എഴുതിയിരിക്കുന്നത്.
തന്‍റെ ബ്ലോഗില്‍ അഭിഷേക് ജനച്ചയുടന്‍ ആദ്യമായി കാണുന്ന ചിത്രമാണ് അമിതാഭ് പങ്കുവച്ചത്. അഭിഷേകിന് 49 വയസ്സ് തികയുന്നു. 1976 ഫെബ്രുവരി 5 എന്ന ഡേറ്റ് ഓര്‍മ്മിച്ച് അമിതാഭ് തന്‍റെ ആശംസകള്‍ പങ്കുവച്ചു.
അജയ് ദേവ്ഗൺ, കജോൾ, സൊനാലി ബേന്ദ്രെ, സോനം കപൂർ എന്നിവരിൽ നിന്നും അഭിഷേകിന് ജന്മദിന ആശംസകൾ ലഭിച്ചു.
അഭിഷേകിന്‍റെതായി അവസാനം റിലീസായ ചിത്രം ഷൂജിത് സിർകാർ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക് ആണ്. നവംബർ 22 ന് റിലീസ് ചെയ്ത ചിത്രത്തിൽ അഹല്യ ബാംറൂ, ജയന്ത് കൃപ്ലാനി, ജോണി ലിവർ, പേളി ഡേ, ക്രിസ്റ്റിൻ ഗോദാർഡ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. റൈസിംഗ് സൺ ഫിലിംസിന്‍റെ ബാനറിൽ റോണി ലാഹിരിയും ഷീൽ കുമാറും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ പ്രൈം വീഡിയോയിൽ സ്ട്രീമിംഗിനായി ലഭ്യമാണ്.
'ലൂസിഫര്‍' ഹിന്ദിയില്‍ എത്തിയാല്‍ ആരാവും നായകന്‍? ഇഷ്ടം വെളിപ്പെടുത്തി പൃഥ്വിരാജ്
അനുകൂലമായി ലഭിച്ച വിധി, നടപ്പിലാക്കി കിട്ടണം: ആരാധ്യ ബച്ചന്‍ കോടതിയില്‍, ഉടന്‍ നടപടി എടുത്ത് കോടതി