'പുതുസാ മാടിനെ വാങ്ങിരിക്കോം'! രസകരമായ വീഡിയോയുമായി കല്യാണിയും കിരണും

Published : Jul 05, 2022, 09:54 PM ISTUpdated : Jul 05, 2022, 11:20 PM IST
'പുതുസാ മാടിനെ വാങ്ങിരിക്കോം'! രസകരമായ വീഡിയോയുമായി കല്യാണിയും കിരണും

Synopsis

മൗനരാഗം പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരങ്ങള്‍

ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറെ ജനപ്രീതി നേടിയ ഒന്നാണ് മൌനരാഗം. ഊമയായ പെൺകുട്ടിയുടെ കഥ പറയുന്ന പരമ്പര അതിവേഗമാണ് പ്രേക്ഷകരുടെ മനം കവർന്നത്. കല്യാണിയെന്ന പെണ്കുട്ടി നേരിടേണ്ടി വരുന്ന ക്രൂരതകളും അതിന് പിന്നാലെ, അവളെ സ്നേഹിക്കുന്ന കിരൺ എന്ന യുവാവ് നേരിടുന്ന പ്രതിസന്ധികളെയും ഏറെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നുണ്ട് പരമ്പര.

നിരവധി താരങ്ങളാണ് പരമ്പരയിൽ അണിനിരക്കുന്നത്. സുപ്രധാന കഥാപാത്രങ്ങളായ കല്യാണിയും കിരണുമായി എത്തുന്നത് ഐശ്വര്യ റാംസായ്, നലീഫ് ജിയ എന്നിവരാണ്. പരമ്പരയിലൂടെ പ്രേക്ഷകരറിയുന്ന രണ്ട് താരങ്ങളും സോഷ്യൽ മീഡിയയിലും സജീവമാണ്. നിരന്തരം  ഇരുവരും പങ്കുവയ്ക്കുന്ന വീഡിയോകളും കുറിപ്പുകളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ALSO READ : ഷമ്മി തിലകൻ വിഷയത്തിൽ തീരുമാനം അടുത്ത യോഗത്തിൽ, ഗണേഷിന്‍റെ കത്തിന് മറുപടി രേഖാമൂലം, 'അമ്മ' യോഗം അവസാനിച്ചു

ഇപ്പോഴിതാ രസകരമായ ഒരു റീൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. നലീഫ് താൻ ഒരു മാടിനെ വാങ്ങിയിരിക്കുകയാണ് എന്ന് പറഞ്ഞ് മൊബൈൽ വീഡിയോ ഐശ്വര്യയുടെ നേരെ തിരിക്കുന്നതാണ് വീഡിയോ. തമിഴ് ഓഡിയോ ആണ് റീലിന് ഉപയോഗിച്ചിരിക്കുന്നത്. പരമ്പരയിലെ രണ്ട് താരങ്ങളും തമിഴ് സീരിയലിൽ നിന്നാണ് മൌനരാഗത്തിലെത്തിയത്. അടുത്തിടെയാണ് സീരിയലിലെ കഥാപാത്രങ്ങളായ കിരണും കല്യാണിയും വിവാഹിതരായത്. ഇതിനെ ചുറ്റിപ്പറ്റിയാണ് ആരാധകരുടെ രസകരമായ കമന്റുകളും ഈ വീഡിയോക്ക് ലഭിക്കുന്നത്.

ALSO READ : പുഷ്‍പ 2ല്‍ 'വിക്രം' കോമ്പോ! അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ഫഹദിനൊപ്പം വിജയ് സേതുപതി

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.  പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക  വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കും.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത