'മഞ്ഞ വർണ്ണത്തിൽ തിളങ്ങി'; ചിത്രങ്ങള്‍ പങ്കുവച്ച് മൗനരാഗത്തിലെ 'കല്യാണി'

Published : Nov 20, 2020, 04:00 PM ISTUpdated : Nov 20, 2020, 04:04 PM IST
'മഞ്ഞ വർണ്ണത്തിൽ തിളങ്ങി';  ചിത്രങ്ങള്‍ പങ്കുവച്ച്  മൗനരാഗത്തിലെ 'കല്യാണി'

Synopsis

മൗനരാഗം എന്ന സൂപ്പർ ഹിറ്റ് പരമ്പര റേറ്റിങ്ങില്‍ എന്നും ഏറെ മുമ്പിലാണ്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം.

മൗനരാഗം എന്ന സൂപ്പർ ഹിറ്റ് പരമ്പര റേറ്റിങ്ങില്‍ എന്നും ഏറെ മുമ്പിലാണ്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. 

നാടകങ്ങളിലൂടെയായിരുന്നു അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകളെല്ലാം പ്രദീപ് പണിക്കരുടെ രചനകളായിരുന്നു. മൗനനരാഗവും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

പരമ്പരയിൽ കല്യാണിയുടെ വേഷത്തിലെത്തുന്നത് തമിഴ് താരമായ ഐശ്വര്യയാണ്. ഏവരുടെയും പ്രിയങ്കരിയായ താരം ഇൻസ്റ്റഗ്രാമിൽ അടുത്തിടെയാണ് സജീവമായത്. ദിവസങ്ങൾക്കകം ഇൻസ്റ്റഗ്രാമിലെ മലയാളി ആരാധകരുടെ എണ്ണത്തിൽ അത്ഭുത വളർച്ചയാണ് ഐശ്വര്യക്ക് ലഭിച്ചത്.

ഇപ്പോഴിതാ താരം ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. 'മഞ്ഞ വർണ്ണത്തിൽ ഞാൻ തിളങ്ങുന്നു'-  എന്നൊരു കുറിപ്പും താരം പങ്കുവയ്ക്കുന്നു. 

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി