അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നല്‍കാന്‍ ഒരു കോടി സംഭാവന നല്‍കി അക്ഷയ് കുമാര്‍

Published : Oct 30, 2024, 11:07 AM IST
അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നല്‍കാന്‍ ഒരു കോടി സംഭാവന നല്‍കി അക്ഷയ് കുമാര്‍

Synopsis

അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ. 

അയോധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയില്‍ പങ്കാളിയായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്‍റെ നേതൃത്വത്തിലുളഅള ആഞ്ജനേയ സേവാ ട്രസ്റ്റിന്‍റെ സംരംഭത്തിലേക്ക് ബോളിവുഡ് താരം ഒരു കോടി രൂപയാണ് സംഭവാന നല്‍കിയത്. 

തന്‍റെ മാതാപിതാക്കളായ ഹരി ഓം, അരുണ ഭാട്ടിയ, പരേതനായ മുതിർന്ന നടൻ രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്കായാണ് അക്ഷയ് കുമാര്‍ സംഭാവന സമർപ്പിച്ചതെന്ന്  അക്ഷയ് കുമാറിന്‍റെ ടീം അറിയിച്ചു. ഇവരുടെ ആദരസൂചകമായി കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വാനിൽ അവരുടെ പേരുകൾ ആലേഖനം ചെയ്യും. 

ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത അക്ഷയ് കുമാറിന് നന്ദി പറഞ്ഞ് രംഗത്ത് എത്തി.“അക്ഷയ് എല്ലായ്പ്പോഴും അപാരമായ ദയയും ഔദാര്യവും കാണിച്ചിട്ടുണ്ട്. അദ്ദേഹം തൽക്ഷണം സംഭാവന നൽകുക മാത്രമല്ല, ഈ സേവനം തന്‍റെ കുടുംബത്തിന്‍റെ പൈതൃകമാണെന്ന് ഊന്നി പറയുകയും ചെയ്യും. ഈ സംഭവനയ്ക്കൊപ്പം കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത് നഗരത്തിൽ ഒരു അസൗകര്യമോ മാലിന്യമോ ഉണ്ടാക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സിനിമയില്‍ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, ടൈഗർ ഷ്രോഫ്, ദീപിക പദുക്കോൺ, കരീന കപൂർ ഖാൻ എന്നിവർക്കൊപ്പം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ ദീപാവലിക്ക് റിലീസ് ചെയ്യും. ഹൗസ്‌ഫുൾ 5, വെൽക്കം ടു ദി ജംഗിൾ, ഭൂത് ബംഗ്ല, സ്കൈ ഫോര്‍സ് എന്നിവയാണ് അക്ഷയ് കുമാറിന്‍റെ വരാനിരിക്കുന്ന സിനിമകള്‍. ഇതില്‍ 14 കൊല്ലത്തിന് ശേഷം പ്രിയദര്‍ശന്‍ അക്ഷയ് കുമാര്‍ കോമ്പോയില്‍ എത്തുന്ന ഭൂത് ബംഗ്ല ബോളിവുഡ് അക്ഷമയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ്. 

രവി ബസ്‍റൂറിന്‍റെ സംഗീതം; 'സിങ്കം എഗെയ്‍ന്‍' ടൈറ്റില്‍ ട്രാക്ക് എത്തി

‘ആ നടിക്കൊപ്പം അഭിനയിച്ചാല്‍ ഭാര്യ ഉപേക്ഷിക്കും’ അഞ്ച് ദിവസത്തെ ഷൂട്ടിന് ശേഷം അക്ഷയ് കുമാര്‍ ഉപേക്ഷിച്ച ചിത്രം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത