സ്വന്തം ബിസിനസ് പങ്കാളിയെ ഏപ്രില്‍ ഫൂളാക്കി അക്ഷയ് കുമാര്‍ - വൈറലായി വീഡിയോ

Published : Apr 01, 2023, 05:44 PM IST
സ്വന്തം  ബിസിനസ് പങ്കാളിയെ ഏപ്രില്‍ ഫൂളാക്കി അക്ഷയ് കുമാര്‍ - വൈറലായി വീഡിയോ

Synopsis

അക്ഷയ് കുമാറിന്‍റെ തന്നെ വസ്ത്രബ്രാന്‍റായ ഫോഴ്സ് എക്സിന്‍റെ സഹസ്ഥാപകനും അക്ഷയ് കുമാറിന്‍റെ ബിസിനസ് പങ്കാളിയുമായ മനീഷ് മന്ദാനയെയാണ് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ അക്ഷയ് കുമാര്‍ പറ്റിക്കുന്നത്. 

മുംബൈ: ഏപ്രിൽ ഫൂൾ ദിനത്തിൽ വളരെ രസകരമായ ഒരു തമാശ പ്രാങ്ക് ആണ് നടന്‍ അക്ഷയ് കുമാര്‍ പങ്കുവച്ചിരിക്കുന്നത്. അക്ഷയ് കുമാറിന്‍റെ തന്നെ വസ്ത്രബ്രാന്‍റായ ഫോഴ്സ് എക്സിന്‍റെ സഹസ്ഥാപകനും അക്ഷയ് കുമാറിന്‍റെ ബിസിനസ് പങ്കാളിയുമായ മനീഷ് മന്ദാനയെയാണ് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ അക്ഷയ് കുമാര്‍ പറ്റിക്കുന്നത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ തന്നെ വൈറലയാണ്. 

വിഡിയോയിൽ അക്ഷയ് കുമാർ മനീഷിനെ തന്‍റെ കൈ തണ്ടയില്‍ ഉയര്‍ത്തുന്നു. എന്നാല്‍ ശരിക്കും പിന്നില്‍ ഒരാള്‍ നടനെ സഹായിക്കുന്നുണ്ട്. എന്നതാണ് ട്വിസ്റ്റ്. ഇതേ രീതിയില്‍ മനീഷിനോട്  അക്ഷയ് കുമാറിനെ ഉയർത്താൻ അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാല്‍ മനീഷിന് ഇത് സാധിക്കുന്നില്ല. 

ഇതോടെ അക്ഷയ് കുമാറിന്‍റെ അത്ഭുതകരമായ കായിക ശേഷിയില്‍ മനീഷ് അത്ഭുതം പ്രകടിപ്പിക്കുന്നു. അക്ഷയ് എങ്ങനെയാണ് അവനെ ഇത്ര എളുപ്പത്തിൽ ഉയർത്തിയത് എന്നറിയാതെ മനീഷ് അമ്പരന്നിരിക്കുമ്പോൾ സെറ്റിലുണ്ടായിരുന്ന ആളുകൾ ഈ തമാശ ശരിക്കും ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം. മനീഷിന് അപ്പോഴും ഈ പ്രകടനത്തിന്‍റെ രഹസ്യം മനസിലാകുന്നില്ല.

"ഇതാ, നിങ്ങൾക്കെല്ലാവർക്കും ചെയ്യാന്‍ സാധിക്കുന്ന ഏപ്രിൽ ഫൂൾസ് ഡേ തമാശ.  ഇത് എങ്ങനെയുണ്ടെന്ന് കണ്ടിട്ട് പറയൂ" -അക്ഷയ് കുമാർ  ഈ വീഡിയോ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്‍റെ ഹെര ഫേരി എന്ന ചിത്രത്തിലെ തന്‍റെ പ്രശസ്തമായ മീം ഈ വീഡിയോയില്‍ അക്ഷയ് ചേര്‍ത്തിട്ടുണ്ട്. 

സിനിമ സെറ്റുകളിലെ പ്രാങ്കുകള്‍ നടത്തി ഏറെ ആരാധകരെ ചിരിപ്പിച്ച വ്യക്തിയാണ് അക്ഷയ് കുമാര്‍ ഈ വീഡിയോയെയും വലിയതോതിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

രണ്ടാം ദിനം ബോക്സ് ഓഫീസില്‍ വീഴ്ച; അജയ് ദേവ്‍ഗണിന്‍റെ 'ഭോലാ' ഇതുവരെ നേടിയത്

എം പത്മകുമാറിന്റെ സംവിധാനത്തില്‍ മീരാ ജാസ്‍മിനും നരേനും
 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക