അല്‍ പാച്ചിനോ 82 വയസില്‍ അച്ഛനാകാന്‍ പോകുന്നു; 29 കാരിയായ കാമുകി എട്ടുമാസം ഗര്‍ഭിണി

Published : May 31, 2023, 11:14 AM IST
അല്‍ പാച്ചിനോ 82 വയസില്‍ അച്ഛനാകാന്‍ പോകുന്നു; 29 കാരിയായ കാമുകി എട്ടുമാസം ഗര്‍ഭിണി

Synopsis

ഇരുവര്‍ക്കിടയിലും പ്രായം പ്രണയത്തിന് തടസ്സമായില്ലെന്നും, ഇരുവരും ഒന്നിച്ചാണ് കുറേക്കാലമായി ജീവിക്കുന്നതെന്നും അന്ന് തന്നെ വലിയ വാര്‍ത്ത പ്രധാന്യം നേടിയ സംഭവമാണ്. 

ഹോളിവുഡ് താരം അല്‍ പാച്ചിനോ 82 വയസില്‍ വീണ്ടും പിതാവാകാന്‍ പോകുന്നു. 29 കാരിയായ ഇദ്ദേഹത്തിന്‍റെ കാമുകി നൂര്‍ അല്‍ഫലാ എട്ടുമാസം ഗര്‍ഭിണിയാണ്. അൽ പാച്ചിനോയുടെ ഏജന്‍റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് സമയത്താണ് അൽ പാച്ചിനോയും നൂറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 

ഇരുവര്‍ക്കിടയിലും പ്രായം പ്രണയത്തിന് തടസ്സമായില്ലെന്നും, ഇരുവരും ഒന്നിച്ചാണ് കുറേക്കാലമായി ജീവിക്കുന്നതെന്നും അന്ന് തന്നെ വലിയ വാര്‍ത്ത പ്രധാന്യം നേടിയ സംഭവമാണ്. നൂറിന്‍റെ പിതാവിനെക്കാള്‍ പ്രായം അൽ പാച്ചിനോയ്ക്ക് ഉണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ അന്ന് വന്നിരുന്നു. 

അല്‍ പാച്ചിനോയ്ക്ക് ഇതിനകം തന്നെ മൂന്ന് മക്കള്‍ ഉണ്ട്. ആദ്യ കാമുകിയായ ജാൻ ടാറന്റിൽ അല്‍ പാച്ചിനോയ്ക്ക് 33 വയസുള്ള ജൂലി മേരി എന്ന മകളുണ്ട്. അതിന് ശേഷം അല്‍ പാച്ചിനോയുടെ പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ഇരട്ടകുട്ടികളാണ് അല്‍പാച്ചിനോയ്ക്ക് ഉള്ളത്  ആന്‍റണ്‍, ഒലിവിയ എന്നിങ്ങനെയാണ് അവരുടെ പേര്. ഇവര്‍ക്ക് 22 വയസുണ്ട്. 

2003 ല്‍ അല്‍ പാച്ചിനോ ബെവേർളി ഡി എയ്ഞ്ചലോയുമായുള്ള ബന്ധം വിട്ടത്. പിന്നീട് നിരവധി ഗോസിപ്പുകള്‍ താരത്തെക്കുറിച്ച് കേട്ടെങ്കിലും ആരുമായി ഒന്നിച്ച് താമസിച്ചിരുന്നില്ല. അതേ സമയം പ്രായം കൂടിയ പുരുഷന്മാരുമായി നേരത്തെയും ഡേറ്റിംഗ് നടത്തിയ വ്യക്തിയാണ് നൂര്‍ അല്‍ഫലാ എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. 22 വയസില്‍ നൂറിന്‍റെ കാമുകന്‍ എഴുപത്തിനാലുകാരനായ മിക് ജാഗറായിരുന്നു. പിന്നീട് നിക്കോളാസ് ബെർ​ഗ്രുവെനുമായും നൂര്‍ ഡേറ്റിംഗിലായി കോടീശ്വരനായ ഇയാള്‍ക്ക് 60 വയസായിരുന്നു. 

ഫാസ്റ്റ് എക്‌സ് : ഇന്ത്യന്‍ ബോക്സോഫീസില്‍ നൂറുകോടി നേടുന്ന ഈ വര്‍ഷം ഇറങ്ങിയ ആദ്യ ഹോളിവുഡ് ചിത്രം

ഷൂട്ടിംഗ് കാണാന്‍ പോയി വേഷം ഒപ്പിച്ച ഹരീഷ്: തന്‍റെ അഭിനയ ജീവിതത്തെക്കുറിച്ച് അന്ന് ഹരീഷ് പറഞ്ഞത്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത