'ഋഷി കപൂർ പുനർജനിച്ച പോലെ, ബോളിവുഡ് ഭരിക്കുന്ന ഭാവി താരം'; ചർച്ചയായി റാഹക്കുട്ടി

Published : Dec 29, 2023, 08:53 AM ISTUpdated : Dec 29, 2023, 09:15 AM IST
'ഋഷി കപൂർ പുനർജനിച്ച പോലെ, ബോളിവുഡ് ഭരിക്കുന്ന ഭാവി താരം'; ചർച്ചയായി റാഹക്കുട്ടി

Synopsis

2022 നവംബറിൽ ആയിരുന്നു റാഹ ജനിക്കുന്നത്.

ബോളിവുഡ് ആരാധകർ ഏറെ നാളായി കാത്തിരുന്ന മുഖമായിരുന്നു രൺ‌ബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹയുടോത്. 2022ൽ ആണ് റാഹ ജനിക്കുന്നത്. എന്നാൽ ഒരുവർഷത്തോളം ആയിട്ടും കുഞ്ഞിനെ പുറംലോകത്തിന് ആലിയയും രൺബീറും പരിജയപ്പെടുത്തിയിരുന്നില്ല. എന്നാൽ വൻ സർപ്രൈസ് എന്നോണം ക്രിസ്മസ് ദിനത്തിൽ റാഹ ക്യാമറയ്ക്ക് മുന്നിലെത്തി. പിങ്കും വെള്ളയും കലർന്ന ഉടുപ്പും ചുവന്ന ഷൂസും ധരിച്ച് മാലാഖയെ പോലെ എത്തിയ റാഹയെ ആരാധകർ ഒന്നടങ്കം ഏറ്റെടുന്നു. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ റാഹയെ ചുറ്റിപ്പറ്റിയുള്ള ചർച്ചയായി ബോളിവുഡിലാകെ. 

റാഹയെ കാണാൻ രൺബീറിന്റെ പിതാവ് ഋഷി കപൂറിനെ പോലെ ആണെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. കപൂർ കുടുംബത്തിലെ ഏറെപേർക്കും ഉള്ള ഇളം നീല കണ്ണുകളാണ് റാഹയ്ക്കും ഉള്ളത്. എന്നാൽ മറ്റു ചിലർ കണ്ണുകൾ കപൂർ കുടുംബത്തിലേത് ആണെങ്കിലും മുഖച്ഛായ ആലിയയുടേത് ആണെന്നാണ് പറയുന്നത്.  ഡാഡി ​ഗോളാണ് റാഹയെന്നും ഇവർ പറയുന്നുണ്ട്. 

48000 ടിക്കറ്റുകൾ, 84% ഒക്യുപൻസി; കൊച്ചി മള്‍ട്ടിപ്ലക്സസിൽ കോടികൾ വാരി 'നേര്', ആദ്യവാരം നേടിയത്

അതേസമയം, ഒട്ടേറെ ക്യാമറകൾ ഉണ്ടായിരുന്നില്ലും ഒന്നിനോടും ഭയം തോന്നാതെ ഇരുന്ന റാഹയുടെ കോൺഫിഡൻസിനെ പ്രശംസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഭാവിയിൽ ബോളിവുഡ് ഭരിക്കാൻ പോകുന്ന താരസുന്ദരി എന്നും ഇവർ പറയുന്നുണ്ട്. ബോളിവുഡിന്റെ ക്യൂട്ട് കപ്പിളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെ ആയിരുന്നു ആരാധകർ ഏറ്റെടുത്തത്. 2018 ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ശേഷം 2022 ഏപ്രിലില്‍ ഇവരും വിവാഹിതരായി. 2022 നവംബറിൽ ആയിരുന്നു റാഹ ജനിക്കുന്നത്. സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എന്നൊക്കെയാണ് ഈ പേരിന്റെ അർത്ഥം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത