പ്രിയപ്പെട്ടയാള്‍ തലമുടി മുറിച്ചുതന്നുവെന്ന് ആലിയ, രണ്‍ബീര്‍ അല്ലേ എന്ന് ആരാധകര്‍

Published : May 17, 2020, 02:42 PM IST
പ്രിയപ്പെട്ടയാള്‍ തലമുടി മുറിച്ചുതന്നുവെന്ന് ആലിയ, രണ്‍ബീര്‍ അല്ലേ എന്ന് ആരാധകര്‍

Synopsis

സഹോദരി ഷഹീന്‍ ഭട്ടോ അല്ലെങ്കില്‍ കാമുകന്‍ രണ്‍ബീര്‍ കപൂറോ ആയിരിക്കാമെന്നാണ്  ആരാധകരുടെ കണക്കുകൂട്ടല്‍. 

ആലിയ ഭട്ടിന്‍റെ ഏറ്റവും പുതിയ പോസ്റ്റ് വൈറലാകുന്നതിന് കാരണം ഒന്നല്ല, പലതാണ്. 27കാരിയായ ബോളിവുഡ് സുന്ദരിയുടെ പുതിയ ലുക്ക് ആണ് ഒരു കാരണം. താരം ലോക്ക്ഡൗണിനിടെ തന്‍റെ മുടി മുറിച്ചിരിക്കുന്നു. തന്‍റെ ബഹുമുഖപ്രതിഭയായ പ്രിയപ്പെട്ടയാള്‍ തനിക്ക് മുടിമുറിച്ച് തന്ന് സഹായിച്ചുവെന്നാണ് ആലിയ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. ആരാണ് ആ പ്രിയപ്പെട്ടയാളെന്ന് പോസ്റ്റില്‍ ആലിയ വ്യക്തമാക്കിയിട്ടില്ല.

സഹോദരി ഷഹീന്‍ ഭട്ടോ അല്ലെങ്കില്‍ കാമുകന്‍ രണ്‍ബീര്‍ കപൂറോ ആയിരിക്കാമെന്നാണ്  ആരാധകരുടെ കണക്കുകൂട്ടല്‍. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ചുവടെ രണ്‍ബീര്‍ കപൂര്‍ അല്ലേ ? എന്ന് ചോദിച്ചുകൊണ്ടുള്ള കമന്‍റുകളാണ് നിറഞ്ഞിരിക്കുന്നത്. 

ലോക്ക്ഡൗണില്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം കഴിയുന്ന ആലിയ, രണ്‍ബീറിന്‍റെ പിതാവ് ഋഷി കപൂറിന്‍റെ മരണാനന്തര പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. രണ്‍ബീറിന്‍റെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ആലിയയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത