ഭർത്താവിനൊപ്പം കളിചിരികളുമായി ആലീസ് ക്രിസ്റ്റി; ചിത്രങ്ങൾ വൈറല്‍.!

Published : Nov 21, 2023, 07:01 AM IST
ഭർത്താവിനൊപ്പം കളിചിരികളുമായി ആലീസ് ക്രിസ്റ്റി; ചിത്രങ്ങൾ വൈറല്‍.!

Synopsis

പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവൽ ആണ് ആലീസിന്റെ ഭർത്താവ്. മുമ്പ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു.

തിരുവനന്തപുരം: മനസ്സിൽ ഇടം കണ്ടെത്തിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. തന്റെ വിശേഷങ്ങളും മേക് ഓവർ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുമുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം. ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

ആലീസിന്റെ ചാനലിലൂടെ പ്രേക്ഷകർക്കെല്ലാം നടിയുടെ ഭർത്താവ് സജിനും സഹോദരി കുക്കുവും പരിചിതരാണ്. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. തോളിൽ കൈയിട്ട് തമാശ പറഞ്ഞ് ചിരിച്ച് സന്തോഷിച്ച് നടക്കുന്നതാണ് ചിത്രങ്ങൾ. 'എനിക്കാകെ ആവശ്യം നിന്നെ മാത്രമാണ്' എന്നാണ് ആലീസ് ചേർക്കുന്നത്. രണ്ടാളും നല്ല സുന്ദരമായിട്ടുണ്ട്, കണ്ണ് തട്ടത്തിരിക്കട്ടെ എന്ന് തുടങ്ങുന്നു ആരാധകരുടെ കമന്റ്.

പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവൽ ആണ് ആലീസിന്റെ ഭർത്താവ്. മുമ്പ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു. എല്ലാ വിവാഹവാർഷികത്തിലും ലോങ്ങ്‌ ട്രിപ്പ്‌ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നതായി ആലീസ് തന്നെ ആരാധകരെ അറിയിച്ചിരുന്നു. ആദ്യ വർഷത്തിൽ ഇരുവരും അത് പാലിക്കുകയും ചെയ്തു. രണ്ടാമത്തെ വർഷത്തെ വിവാഹവാര്ഷിക ആഘോഷത്തിനും യാത്ര പോകുമെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. നിലവിൽ കുങ്കുമചെപ്പ് എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.

ബൂര്‍ജ്ജ് ഖലീഫയില്‍ തിളങ്ങി രണ്‍ബീര്‍ കപൂര്‍ ചിത്രം‘അനിമല്‍’

ലിയോയുടെ ഒടിടി റിലീസ് മാറ്റിവച്ചു; കാരണം 'തിരിച്ചുവരവ്'

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത