Asianet News MalayalamAsianet News Malayalam

ലിയോയുടെ ഒടിടി റിലീസ് മാറ്റിവച്ചു; കാരണം 'തിരിച്ചുവരവ്'

ഒടിടി റൈറ്റ്‍സ് ഇനത്തിലും വിജയ് ചിത്രത്തിന് വൻ തുക ലഭിച്ചു എന്നാണ് ലിയോ നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നത്.  

Leo OTT Release Date postponed new release deate here vvk
Author
First Published Nov 18, 2023, 11:57 AM IST

ചെന്നൈ:  ദളപതി വിജയ്‍യുടെ ലിയോയുടെ ഒടിടി റിലീസ് മാറ്റിവച്ചു. നേരത്തെ ചിത്രം നവംബര്‍ 17 ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ വരും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ നൂറിലേറെ തീയറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുന്നതിനാലാണ് ഒടിടി റിലീസ് ഒരാഴ്ച കൂടി നീട്ടിയത് എന്നാണ് വിവരം. നവംബര്‍ 23നായിരിക്കും ചിത്രം ഒടിടി റിലീസാകുക. 

വിജയിയുടെ പടം എന്നതിന് പുറമേ സംവിധായകൻ ലോകേഷ് കനകരാജിനുള്ള സ്വീകാര്യതയും ലിയോയ്‍ക്ക്  വലിയ ഹൈപ്പ് നല്‍കിയിരുന്നു. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ റെക്കോര്‍ഡ് നേടിയായിരുന്നു ദളപതി വിജയ്‍യുടെ ലിയോ തീയറ്റര്‍ റണ്ണിന് തുടക്കമിട്ടത്. അതേ സമയം തമിഴ്നാട്ടില്‍ ദീപാവലിക്ക് വന്‍ പ്രതീക്ഷയില്‍ എത്തിയ ജപ്പാന്‍ പലയിടത്തും ഹിറ്റാകത്തതിനാല്‍ ലിയോയ്ക്ക് വീണ്ടും തീയറ്റര്‍ റണ്‍ കിട്ടിയെന്നാണ് വിവരം. ഇതോടെ നൂറോളം തീയറ്ററുകളില്‍ ലിയോ വീണ്ടും കളിക്കാന്‍ തുടങ്ങി ഇതോടെയാണ് ഒടിടി റിലീസ് വൈകുന്നത്. 

ഒടിടി റൈറ്റ്‍സ് ഇനത്തിലും വിജയ് ചിത്രത്തിന് വൻ തുക ലഭിച്ചു എന്നാണ് ലിയോ നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നത്.  ഒടിടി റൈറ്റ്‍സില്‍ ഒരു തെന്നിന്ത്യൻ സിനിമയ്‍ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണ് ലിയോയ്‍ക്ക് നെറ്റ്‍ഫ്ലിക്സ് നല്‍കിയത് എന്ന് ഇപ്പോള്‍ ലളിത് കുമാര്‍ വ്യക്തമാകുന്നു. ഒടിടിയില്‍ എപ്പോഴായിരിക്കും പ്രദര്‍ശനെത്തുക എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

നവംബര്‍ 16ന് ശേഷം നെറ്റ്ഫ്ലിക്സില്‍ ലിയോ എത്താം എന്നായിരുന്നു സൂചന.അനൌദ്യോകികമായി നവംബര്‍ 17 എന്ന തീയതിയും പ്രവചികപ്പെട്ടു. എന്നാല്‍ അതാണ് ഇപ്പോള്‍ നീട്ടിവച്ചതായി വിവരം ലഭിക്കുന്നത്. അതേ സമയം എക്സറ്റന്‍റഡ് വേര്‍ഷനായിരിക്കുമോ എത്തുക എന്ന കൌതുകവും ബാക്കി നില്‍ക്കുന്നുണ്ട്. വന്‍ ഹൈപ്പോടെ എത്തിയ ജവാന്‍ എക്സ്റ്റന്‍റഡ് പതിപ്പാണ് നെറ്റ്ഫ്ലിക്സ് ഇറക്കിയത്. 

വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

ബോക്സോഫീസില്‍ സല്ലു ഭായിയുടെ തേരോട്ടമോ?: ആറ് ദിനത്തില്‍ നേടിയ കളക്ഷന്‍ വിവരം.!

"ദി റെയിൽവേ മെന്‍"സീരിസ് റിലീസ് തടയണം: ഹര്‍ജി ഹൈക്കോടതി തള്ളി

Follow Us:
Download App:
  • android
  • ios