'ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി എന്നും പറഞ്ഞവരുണ്ട്'; ഹാക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനല്‍ തിരിച്ചുപിടിച്ച് ആലീസ്

Published : Aug 23, 2022, 03:40 PM IST
'ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി എന്നും പറഞ്ഞവരുണ്ട്'; ഹാക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനല്‍ തിരിച്ചുപിടിച്ച് ആലീസ്

Synopsis

"കുറച്ചധികം മാസങ്ങളായി വലിയ എഫർട്ട് എടുത്താണ് ഞങ്ങളിത് വളർത്തിക്കൊണ്ടുവന്നിരുന്നത്"

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരമ്പരകളിലൂടെ പരിചിതമായ മുഖമാണ് ആലീസിന്റേത്. കസ്തൂരിമാന്‍, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ ആലീസിന്റെ വിവാഹവും ശേഷമുള്ള വിശേഷങ്ങളുമെല്ലാം ആരാധകര്‍ അറിഞ്ഞതാണ്. സീ കേരളത്തിലെ 'മിസിസ് ഹിറ്റ്ലര്‍' എന്ന പരമ്പരയിലാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്. സ്ത്രീപദം എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

അടുത്തിടെ ആയിരുന്നു ആലീസിന്റെ വിവാഹം. വിവാഹിതയാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് പങ്കുവച്ചിരുന്നു. വിവാഹശേഷം വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് എന്ന രീതിയില്‍ വീഡിയോകള്‍ പങ്കുവച്ച്, ഒരുപാട് കാഴ്ച്ചക്കാരുമായിട്ടായിരുന്നു ചാനല്‍ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ചാനലില്‍ വീഡിയോ ഒന്നും കാണുന്നില്ലായിരുന്നു. അഞ്ച് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള 'ആലീസ് ക്രിസ്റ്റി' എന്ന തന്റെ ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും താരം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകള്‍ നഷ്ടമായെന്നും, വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതെല്ലാം നഷ്ടമാകുമ്പോള്‍ സങ്കടം തോന്നുന്നുവെന്നുമാണ് ആലീസ് വീഡിയോയില്‍ പറയുന്നത്. കൂടാതെ ഇപ്പോള്‍ പൊലീസ് കേസും മറ്റുമായി പേജ് തിരിച്ചു പിടിക്കാനുള്ള ശ്രമമാണെന്നും, ഉടനെതന്നെ ചാനലിലേക്ക് മടങ്ങിയെത്തുമെന്നും താരം അറിയിച്ചിരുന്നു.

ALSO READ : 'രാജുവേട്ടാ' എന്ന് വിളിച്ച് ഒരു മേയര്‍ പരിപാടിയിലേക്ക് ക്ഷണിക്കുന്നത് ഇതാദ്യം; പൃഥ്വിരാജ്

ഇപ്പോഴിതാ പേജ് തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തോടൊപ്പം ഏറെ വിശേഷങ്ങളും പങ്കുവച്ചിരിക്കുകയാണ് ആലീസ്. ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്  ഞാന്‍  പറഞ്ഞിരുന്നല്ലോ. ഇപ്പോൾ എല്ലാം ശരിയായിട്ടുണ്ട്. ഇനി ഞാന്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങുകയാണ്. യൂട്യൂബ് ചാനൽ പോയപ്പോൾ, ഇച്ചായന്‍ ഇട്ടിട്ട് പോയി, കുടുംജീവിതത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളാണ് എന്ന തരത്തിലൊക്കെയായിരുന്നു ചിലര്‍ പറഞ്ഞത്. മറ്റു ചിലർ യൂട്യൂബ് ചാനല്‍ പോയതിന് ഇത്ര സങ്കടപ്പെടണോ, ഇതല്ലെങ്കില്‍ വേറെ, നിന്റെ ജോലി നോക്കി പോടീ എന്നു പരഞ്ഞു.  കുറച്ചധികം മാസങ്ങളായി വലിയ എഫർട്ട് എടുത്താണ് ഞങ്ങൾ ഇത് വളർത്തിക്കൊണ്ടു വന്നത്. അതുകൊണ്ടുതന്നെ എനിക്ക് വലിയ സങ്കടമാണ് ഉണ്ടാക്കിയത്. ഇച്ചായനും സങ്കടമായിരുന്നു. എന്റെ ചാനലിനോട് ഇച്ചായന് ഇത്രയും സ്നേഹമുണ്ടോ എന്നും ഞാൻ ചിന്തിച്ചു, ആലീസ് പറയുന്നു.

യൂട്യൂബ് ചാനൽ ഹാക്ക് ചെയ്ത കാര്യം പറയുമ്പോൾ ഞാൻ കൈ കൂപ്പിയിരുന്നു. അത് ചിലരൊക്കെ വളച്ചൊടിച്ചു. ഇച്ചായന്റെ മനസിൽ വേറെ നടിയാണെന്നും, തന്നെ ഇട്ടിട്ട് പോയെന്നും വരെ വാർത്തകൾ വന്നു. അത് വീട്ടുകാരെ വിഷമിപ്പിച്ചു. അതുകൊണ്ടാണ് ആ വീഡിയോ ഡിലീറ്റ് ചെയ്തത്.  യുട്യൂബ് പോയ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. തിരിച്ചുകിട്ടിയപ്പോഴാണ് പറഞ്ഞത്. എന്തായാലും ഈ മോശം സമയത്ത് കൂടെ നിന്നവർക്ക് നന്ദിയുണ്ടെന്നും പ്രതീക്ഷിച്ച പലരും കൂടെയുണ്ടായിരുന്നില്ലെന്നും ആലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി