ആരാധകര്‍ ഏറ്റെടുത്ത അല്ലു അര്‍ജുന്റെയും സ്‌നേഹ റെഡ്ഡിയുടെയും ചിത്രം; നിഹാരികയുടെ നിശ്ചയത്തില്‍നിന്ന്

Web Desk   | Asianet News
Published : Aug 14, 2020, 08:25 PM IST
ആരാധകര്‍ ഏറ്റെടുത്ത അല്ലു അര്‍ജുന്റെയും സ്‌നേഹ റെഡ്ഡിയുടെയും ചിത്രം; നിഹാരികയുടെ നിശ്ചയത്തില്‍നിന്ന്

Synopsis

പാന്റ്‌സും ഷര്‍ട്ടും ധരിച്ച് ഇന്‍ ചെയ്ത് അതീവ സ്റ്റൈലിഷ് ആയാണ് ചിത്രത്തില്‍ അല്ലു ഉള്ളത്. ഒപ്പം ബേജ് കളര്‍ സല്‍വാര്‍ ധരിച്ച് സ്‌നേഹ റെഡ്ഡിയും.  


തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജ്ജുന്‍. തന്റെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ താരം പങ്കുവയ്ക്കുകയും ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. 
ഇപ്പോള്‍ അല്ലു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ട്രെന്റിംഗ്. കറുപ്പ് 

പാന്റ്‌സും ഷര്‍ട്ടും ധരിച്ച് ഇന്‍ ചെയ്ത് അതീവ സ്റ്റൈലിഷ് ആയാണ് ചിത്രത്തില്‍ അല്ലു ഉള്ളത്. ഒപ്പം ബേജ് കളര്‍ സല്‍വാര്‍ ധരിച്ച് സ്‌നേഹ റെഡ്ഡിയും. താരദമ്പതികളുടെ ഈ മനോഹര ചിത്രം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 

നടനും നിര്‍മ്മാതാവുമായ നാഗേന്ദ്രബാബുവിന്റെ മകള്‍ നിഹാരിക കോനിഡാലയുടെ വിവാഹനിശ്ചയത്തിന് എത്തിയതായിരുന്നു ഇരുവരും. ഹൈദരാബാദ് സ്വദേശിയാ ടെക്കി ചൈതന്യ ജെവിയാണ് നിഹാരികയുടെ വരന്‍. അല്ലു അര്‍ജ്ജുന്റെ സ്‌റ്റൈലിസ്റ്റഅ ഹര്‍മ്മന്‍ കൗര്‍ ആണ് ചിത്രം ആദ്യം പങ്കുവച്ചത്. 
 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍