ഗോവയിലെ മദ്യകടയില്‍ നിന്നും മദ്യം വാങ്ങിയത് ആര്‍ക്ക്?: ബാലകൃഷ്ണയുടെ ചോദ്യം, അല്ലുവിന്‍റെ മറുപടി !

Published : Nov 15, 2024, 04:38 PM IST
ഗോവയിലെ മദ്യകടയില്‍ നിന്നും മദ്യം വാങ്ങിയത് ആര്‍ക്ക്?: ബാലകൃഷ്ണയുടെ ചോദ്യം, അല്ലുവിന്‍റെ മറുപടി !

Synopsis

നന്ദമുരി ബാലകൃഷ്ണയുടെ ചാറ്റ് ഷോയിൽ അല്ലു അർജുൻ തന്റെ പഴയ വൈറൽ വീഡിയോയെക്കുറിച്ച് ആദ്യമായി സംസാരിച്ചു. 

ഹൈദരാബാദ്: അല്ലു അർജുൻ ചിത്രമായ പുഷ്പ 2: ദ റൂൾ റിലീസിന് തയ്യാറെടുക്കുകയാണ്, ഡിസംബർ 5 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പ്രവർത്തനങ്ങളിലാണ് താരം. ഇതിന്‍റെ ഭാഗമായി നന്ദമുരി ബാലകൃഷ്ണ അവതാരകനായി എത്തുന്ന അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ചാറ്റ് ഷോയിലും അല്ലു എത്തി. 

ഈ ചാറ്റിനിടെ അല്ലു അർജുൻ ആദ്യമായി ഗോവയിൽ നിന്നുള്ള തന്‍റെ പഴ വൈറൽ വീഡിയോയെക്കുറിച്ച് സംസാരിച്ചു.  അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ സീസൺ 4 എന്ന ചാറ്റ് ഷോയിൽ അന്നത്തെ ആ വൈറല്‍ വീഡിയോയില്‍ ഗോവയിലെ വൈൻ ഷോപ്പിൽ എന്താണ് ചെയ്യുന്നതെന്ന് നന്ദമുരി ബാലകൃഷ്ണ അല്ലു അർജുനോട് ചോദിച്ചു. 

ഇതിന് മറുപടിയായി താൻ മറ്റൊരാൾക്ക് വേണ്ടിയാണ് താന്‍ അന്ന് മദ്യം വാങ്ങി നല്‍കിയത് എന്നാണ് അല്ലു പ്രതികരിച്ചത്. 2017 ലെ ഒരു വൈറൽ വീഡിയോയിൽ, അല്ലു അർജുൻ ഗോവയിലെ ഒരു വൈൻ ഷോപ്പിൽ എത്തുന്നതും മദ്യം വാങ്ങുന്നതും കടയിലെ സെക്യൂരിറ്റി കാമറ ദൃശ്യത്തിലൂടെ വൈറലായിരുന്നു. എന്നാല്‍ താരം ഇതുവരെ അതിനോട് പ്രതികരിച്ചിരുന്നില്ല. 

അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെയുടെ ഈ എപ്പിസോഡ‍് കഴിഞ്ഞ ദിവസം മുതല്‍ ആഹാ വീഡിയോ സ്ട്രീമിംഗ് ആപ്പില്‍ ലഭ്യമാണ്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍, സൂര്യ അടക്കം വന്‍താരങ്ങളാണ് നാലാം സീസണിലേക്ക് കടക്കുന്ന അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെയില്‍ അതിഥികളായി എത്തിയത്. അല്ലു അര്‍ജുന്‍റെ കുടുംബത്തിന്‍റെ നിര്‍മ്മാണ കമ്പനി ഗീത ആര്‍ടിന്‍റെ കീഴിലുള്ള ആപ്പാണ് ആഹാ. 

'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്. പുഷ്പരാജിനെ കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. 

സിറ്റാഡൽ: ഹണി ബണ്ണി: ആഗോളതലത്തില്‍ നമ്പര്‍ വണ്‍ സീരിസ്; സന്തോഷം പങ്കുവച്ച് താരങ്ങള്‍

'പുഷ്പ 2' ട്രെയിലറിന് മുമ്പ് നിങ്ങളിത് കാണണം; ഓര്‍മകളുമായി രശ്മിക മന്ദാന


 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത