'സിനിമ ഇഷ്ടമായില്ലെങ്കിൽ തുറന്നുപറയാൻ നട്ടെല്ലുള്ളവരാണ് മലയാളികൾ' എന്ന് കമന്റ്; ആൽഫോൺസിന്റെ മറുപടി

Published : Apr 04, 2023, 07:29 AM ISTUpdated : Apr 04, 2023, 08:19 AM IST
'സിനിമ ഇഷ്ടമായില്ലെങ്കിൽ തുറന്നുപറയാൻ നട്ടെല്ലുള്ളവരാണ് മലയാളികൾ' എന്ന് കമന്റ്; ആൽഫോൺസിന്റെ മറുപടി

Synopsis

സിനിമ ഇഷ്ടമായില്ലെങ്കിൽ അത് തുറന്നു പറയാൻ നട്ടെല്ലുള്ളവർ ആണ് മലയാളികൾ എന്നായിരുന്നു ഒരാളുടെ കമന്റ്.

ദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് ആരാധകരുടെ ചോദ്യത്തിന് പലപ്പോഴും മറുപടി നൽകാറുണ്ട്. അത്തരത്തിൽ പുതിയ തമിഴ് ചിത്രത്തിന്റെ ഒഡിൽൻ സംബന്ധിച്ച പോസ്റ്റിന് വന്ന കമന്റുകൾക്ക് അൽഫോൺസ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ഏപ്രില്‍ 3 മുതല്‍ 10 വരെ ചെന്നൈയിലാണ് അല്‍ഫോന്‍സിന്റെ പുതിയ സിനിമയുടെ ഓഡിഷന്‍ നടത്തുന്നത്. പിന്നാലെ കേരളത്തില്‍ ഓഡിഷന്‍ ഉണ്ടാകുമോ എന്ന ചോദ്യവുമായി ചിലര്‍ രം​ഗത്തെത്തി. "എന്നിട്ട്‌ എന്തിനാ? നേരം ചെയ്‌തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റിൽ പൂമ്പാറ്റ വന്നിരിക്കുന്നത്‌ ചെമ്പരത്തി പൂവിലാണ്‌. നിങ്ങൾ കണ്ടത്‌ ചെമ്പരത്തി പൂ മാത്രമാണ്‌. ഗോൾഡാണെങ്കിൽ മോശം പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ... കേരളം എന്റെ കാമുകിയും, ഞാൻ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്‌, ജീവനോടെ വിട്ടതിൽ സന്തോഷം. ഇനി എനിക്ക്‌ തോന്നുമ്പോൾ കേരളത്തിൽ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാൻ ദുബായിലാണ്‌ എന്ന്‌ വിചാരിച്ചാൽ മതി", എന്നാണ് ഇതിന് അൽഫോൺസ് നൽകിയ മറുപടി. 

പിന്നാലെ അൽഫോൺസ് പിണങ്ങരുതെന്ന് പറഞ്ഞ് ചിലർ രം​ഗത്തെത്തി. സിനിമ ഇഷ്ടമായില്ലെങ്കിൽ അത് തുറന്നു പറയാൻ നട്ടെല്ലുള്ളവർ ആണ് മലയാളികൾ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ‘‘സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ നട്ടെല്ലുണ്ട്. നട്ടെല്ല് ഞാൻ ഗോള്‍ഡിന്റെ റിലീസ് സമയത്ത് കണ്ടിരുന്നു. ഗവൺമെന്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ, പൊലീസുകാരുടെ സ്വഭാവം ഇഷ്ടപ്പെട്ടില്ലെങ്കിൽ, കോടതിയുടെ നയം ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഹോട്ടലിലെ ഭക്ഷണം പഴകിയാൽ, വേസ്റ്റ് കത്തുമ്പോൾ....അപ്പോഴൊന്നും നട്ടെല്ലു കണ്ടിട്ടില്ല. അതെന്തുകൊണ്ടാ സഹോദരാ, എന്റെ സിനിമ കൊള്ളില്ലെന്ന് പറയാൻ കാണിക്കുന്ന ഉത്സാഹം ഇല്ലേ? അതു ബാക്കിയുള്ള തൊഴിൽ മേഖലയിലും കാണിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പ്രേമം മോശം ആയതുകൊണ്ട് എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി അല്ലല്ലോ ബ്രോ പടം കണ്ടത്. ഗോൾഡ് ഇഷ്ടപ്പട്ടവരു മൊത്തം പൊട്ടന്മാരാണെന്നാണോ പറഞ്ഞു വരുന്നത്.’’,എന്നായിരുന്നു അൽഫോൻസ് നൽകിയ മറുപടി. 

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക