നടി അമല പോള്‍ വിവാഹിതയായി ? ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍

Web Desk   | Asianet News
Published : Mar 20, 2020, 05:49 PM ISTUpdated : Mar 20, 2020, 05:55 PM IST
നടി അമല പോള്‍ വിവാഹിതയായി ? ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍

Synopsis

ഇരവുരം നേരത്തേ വിവാഹിതരായെന്ന സൂചനകളാണ് പോസ്റ്റ് നല്‍കുന്നത്. പരമ്പരാഗത രാജസ്ഥാനി വസ്ത്രങ്ങളിലാണ് ചിത്രത്തില്‍ ഇരുവരുമുള്ളത്...

തെന്നിന്ത്യന്‍ നടി അമല പോള്‍ വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തേ മുംബൈ സ്വദേശിയായ ഗായകന്‍ ഭവിന്ദര്‍ സിംഗുമായി അമല പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒരുമിച്ചുളള വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. ഭവിന്ദര്‍ സിംഗ് തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പങ്കുവച്ചത്. 'തോബാക്ക്' എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. 


ഇരവുരം നേരത്തേ വിവാഹിതരായെന്ന സൂചനകളാണ് പോസ്റ്റ് നല്‍കുന്നത്. പരമ്പരാഗത രാജസ്ഥാനി വസ്ത്രങ്ങളിലാണ് ചിത്രത്തില്‍ ഇരുവരുമുള്ളത്. പോസ്റ്റിന് താഴെ നിരവധി പേര്‍ ആശംസകളുമായി എത്തി. 


തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ച് അമലപോള്‍ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ആടൈ സിനിമയുടെ പ്രമോഷനിടെയാണ് ഇക്കാര്യം അമല വ്യക്തമാക്കിയത്. അന്ന് ആരാണ് ആ സുഹൃത്തെന്ന് അമല വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഭവിന്ദറുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവരികയും സുഹൃത്ത് ഭവ്‌നിന്ദര്‍ ആണെന്ന് വാര്‍ത്തകള്‍ വരികയും ചെയ്തു. അതേസമയം ഈ വിവാഹം കഴിഞ്ഞെന്ന റിപ്പോര്‍ട്ടുകളോട് അമലയോ ഭവ്‌നിന്ദറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ