അമ്മയും മകനും കോപ്പി എടുത്ത് വെച്ചത് പോലെ, വൈറലായി അമ്പിളിയുടെ പോസ്റ്റ്

Published : Mar 29, 2024, 12:55 PM IST
 അമ്മയും മകനും കോപ്പി എടുത്ത് വെച്ചത് പോലെ, വൈറലായി അമ്പിളിയുടെ പോസ്റ്റ്

Synopsis

കൊട്ടൻകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനായി മക്കളെ പെൺവേഷത്തിൽ ഒരുക്കി തൊഴാൻ എത്തിയ അമ്പിളിദേവിയുടെ വീഡിയോ വൈറലായിരുന്നു. 

കൊച്ചി: പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളി ദേവി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരം വിവാഹത്തോടെയായിരുന്നു ഇടവേളയെടുത്തത്. ഇളയകുഞ്ഞിന്റെ ജനനത്തിന് ശേഷം ഇടവേള അവസാനിപ്പിച്ച് തിരികെ മിനിസ്‌ക്രീനിലേക്ക് എത്തിയപ്പോൾ ആദ്യത്തേതിൽ കവിഞ്ഞ സ്വീകരയതയാണ് നടിയ്ക്ക് ലഭിച്ചത്. അമ്പിളിയുടെ യുട്യൂബ് ചാനലിലൂടെ മക്കൾ രണ്ടാളും ആരാധകർക്കും പരിചിതരാണ്.

ഇപ്പോഴിതാ അമ്പിളിദേവി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. അടുത്തിടെ, കൊട്ടൻകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനായി മക്കളെ പെൺവേഷത്തിൽ ഒരുക്കി തൊഴാൻ എത്തിയ അമ്പിളിദേവിയുടെ വീഡിയോ വൈറലായിരുന്നു. അതെ വേഷത്തിൽ ഇളയമകൻ അജുക്കുട്ടനും അമ്പിളിദേവിയുടെ ചെറുപ്പകാലവും ഒരേ ഫ്രെമിൽ കാണിച്ചിരിക്കുകയാണ് നടി. രണ്ടാളും ഏതാണ്ട് ഒരേപോലെയെന്ന് തന്നെ പറയാം. ഇതുകണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്.

മക്കളെക്കുറിച്ച് നേരത്തെ നടി പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. നമ്മുടെ ജീവിതത്തില്‍ എത്ര വിഷമങ്ങള്‍ ഉണ്ടങ്കിലും നമ്മുടെ മക്കളുടെ കളിയും ചിരിയുമൊക്കെ കണ്ടാല്‍ ആ സങ്കടങ്ങളൊക്കെ പോകുമെന്നാണ് അമ്പിളി പറഞ്ഞിട്ടുള്ളത്. ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയതെന്നും നടി പറഞ്ഞിരുന്നു. 2019 നവംബര്‍ 20, നാണ് അമ്പിളിയുടെ ഇളയമകന്‍ അര്‍ജുന്‍ ജനിക്കുന്നത്.

അഭിനയവും നൃത്തവുമൊക്കെ ഒന്നിച്ച് കൊണ്ട് പോവുന്നതിനിടയിലാണ് അമ്പിളിയുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാവുന്നത്. രണ്ടാമതും നടി വിവാഹിതയാവുകയും അതിനോട് അനുബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ നടക്കുകയുമൊക്കെ ചെയ്തത് പുറംലോകം അറിഞ്ഞിരുന്നു. ഇതേ തുടർന്ന് അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും നടി ശക്തമായ തിരിച്ച് വരവ് നടത്തി. ഇപ്പോള്‍ കനല്‍പ്പൂവ് എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്.

ഫാമിലി സ്റ്റാറായി വിജയ് ദേവരകൊണ്ട; ട്രെയിലര്‍ പുറത്തിറങ്ങി

ഒരോ മണിക്കൂറിലും 17,000ത്തിലേറെ ടിക്കറ്റുകള്‍; ബോക്സോഫീസില്‍ ആടുജീവിതം തരംഗം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത