'അവര്‍ക്ക് ദൊറോത്തി ലുക്ക് വേണമത്രെ'; വെസ്‌റ്റേണ്‍ ലുക്കില്‍ മനോഹരിയായി അമേയ

Web Desk   | Asianet News
Published : Apr 10, 2021, 07:28 PM IST
'അവര്‍ക്ക് ദൊറോത്തി ലുക്ക് വേണമത്രെ'; വെസ്‌റ്റേണ്‍ ലുക്കില്‍ മനോഹരിയായി അമേയ

Synopsis

വൈറ്റ് വെസ്‌റ്റേണ്‍ ഷോര്‍ട് ഫ്രോക്കില്‍ സിംപിള്‍ ബോള്‍ഡ് ലുക്കിലുള്ള അമേയയുടെ ചിത്രം പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. പേരിലൂടെ മാത്രം മലയാള സിനിമകളിലെ നിറസാനിദ്ധ്യമായ ദൊറോത്തിയായാണ് പുതിയ ഫോട്ടോഷൂട്ടില്‍ അമേയയുള്ളത്.

വൈറ്റ് വെസ്‌റ്റേണ്‍ ഷോര്‍ട് ഫ്രോക്കില്‍ സിംപിള്‍ ബോള്‍ഡ് ലുക്കിലുള്ള അമേയയുടെ ചിത്രം പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി സിംപിള്‍ മേക്കപ്പിലാണ് ചിത്രത്തില്‍ താരമുള്ളത്. ''കണ്ടാല്‍ ഒരു 'ദൊറോത്തി മദാമ്മ' ലുക്ക് വേണമെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞപ്പോള്‍ *ലെ ഞാന്‍ : 'ഇതു മതിയോ ചേട്ടാ...'' എന്ന ക്യാപ്ഷനോടെയാണ് അമേയ ചിത്രം പങ്കുവച്ചത്. മനോഹരമായ ഫോട്ടോഷൂട്ടെന്നാണ് ചിത്രത്തിന് മിക്ക ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും